പോലീസ് നരനായാട്ട്: എബിവിപി കലക്‌ട്രേറ്റ് ഉപരോധിച്ചു

Tuesday 24 July 2018 4:54 pm IST

 

കണ്ണൂര്‍: എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യുക, മതഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ മാര്‍ച്ചിനെതിരെ പോലീസ് നടത്തിയ നരനായാട്ടില്‍ പ്രതിഷേധിച്ച് എബിവിപി കലക്‌ട്രേറ്റ് ഉപരോധിച്ചു. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റില്‍ നിന്നാരംഭിച്ച മാര്‍ച്ച് കലക്‌ട്രേറ്റിന് മുന്നി പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണാ സമരം ജില്ലാ പ്രസിഡണ്ട് കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. 

എബിവിപി കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി 21 പേരെ ജയിലില്‍ അടച്ചത് ഭീകരസംഘടനകളെ പ്രീണിപ്പെടുത്തുന്ന സര്‍ക്കാര്‍ നയമാണെന്ന് എബിവിപി കണ്ണൂര്‍ ജില്ല പ്രസിഡന്റ് കെ.രഞ്ജിത്ത് ആരോപിച്ചു. ജനകീയ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുന്ന നിലപാടാണ് പിണറായി സര്‍ക്കാരിന്റെ പോലീസ് സ്വീകരിക്കുന്നത്. സമാധാനപരമായി നടന്ന മാര്‍ച്ചിനെതിരെ പോലീസ് ഏകപക്ഷീയമായി അക്രമം അഴിച്ച് വിടുകയായിരുന്നു. മാര്‍ച്ചില്‍ പങ്കെടുത്ത ഇരുപത്തിയൊന്ന് വിദ്യാര്‍ത്ഥികളെ കള്ളക്കേസില്‍ ക്കുടുക്കി ജയിലിലടച്ചത് അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നതാണ്. പോലീസ് അതിക്രമങ്ങള്‍ക്ക് എബിവിപിയുടെ സമരവീര്യത്തെ ചോര്‍ത്തിക്കളയാനാവില്ലെന്നും ശ്യാമപ്രസാദ് വധക്കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുന്നതുവരെ എബിവിപി ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും രഞ്ജിത്ത് പറഞ്ഞു. 

എ.രജിലേഷ് അധ്യക്ഷത വഹിച്ചു. സനല്‍ സത്യന്‍ സ്വാഗതവും അക്ഷയ് നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.