കലക്‌ട്രേറ്റ് ധര്‍ണ്ണ 26 ന്

Tuesday 24 July 2018 4:55 pm IST

 

കണ്ണൂര്‍: സ്വകാര്യ കെട്ടിട നിര്‍മാണരംഗത്ത് പ്രവര്‍ത്തിക്കുന്ന കരാറുകാരുടെ സംഘടനയായ പിബിസിഎയുടെ നേതൃത്വത്തില്‍ 26 ന് കലക്‌ട്രേറ്റ് ധര്‍ണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ നിര്‍മാണമേഖല അനുദനം പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. മണല്‍ മേഖലയിലും കരിങ്കല്‍ ചെങ്കല്‍ മേഖലയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന വിലകയറ്റവും കൃത്രിമ ആള്‍ക്ഷാമവും ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന കരാറുകാര്‍ക്കും തൊഴിലാളികള്‍ക്കും ഒരുപോലെ പ്രയാസങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇതുകൂടാതെ സിമന്റ് കമ്പനികളും വലിയതോതില്‍ വിലവര്‍ധിപ്പിച്ചിരിക്കുകയാണ്. കെ.അശോകന്‍ ഉദ്ഘാടനം ചെയ്യും. പിബിസിഎ സംസ്ഥാന പ്രസിഡന്റ് കെ.പ്രദീപന്‍ മുഖ്യപ്രഭാഷണം നടത്തും. സി.മോഹനന്‍, സി.വി.ശശി, പി.എ.ദ്വാരകാനാഥ്, ടി.മനോഹരന്‍, സി.പി.രാജന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.