ഹിന്ദു വിരുദ്ധ നോവല്‍; ഐസക്കിനും അലി അക്ബറുടെ വിമര്‍ശനം

Tuesday 24 July 2018 6:03 pm IST
വിശ്വാസിക്ക് നേരെ മീശ പിരിച്ചാല്‍ മിണ്ടരുത്. അമ്പലത്തില്‍ പോവുന്ന സ്ത്രീകള്‍ക്കെതിരെ വൃത്തികെട്ട രീതിയില്‍ മീശ പിരിച്ചാല്‍ മിണ്ടരുത്. പര്‍ദക്കുള്ളിലെ വികാരവിചാരങ്ങള്‍ പങ്കുവച്ചാല്‍ മിണ്ടണം. ക്രിസ്തുവിന്റെ ആറാം തിരിമുറിവ് വന്നാല്‍ മുണ്ടണം, മുഹമ്മദ് എന്നെഴുതിയാല്‍ കൈ വെട്ടണം. അപ്പോള്‍ ചില പക്ഷത്തു പ്രതികരിക്കരുത്, ചിലയിടത്തു പ്രതികരണം വേണം മൊത്തത്തില്‍ ഒരു കണ്‍ഫ്യൂഷന്‍. ഹൈന്ദവ പ്രതീകങ്ങളെ തേച്ചൊടിക്കുമ്പോള്‍ സന്തോയം പ്രകടിപ്പിക്കണം. അത് മുസല്‍മാനോ, ക്രിസ്ത്യാനിക്കോ നേരെയാവുമ്പോള്‍ നിരോധനം.

കോഴിക്കോട്: മാതൃഭൂമിയിലെ ഹിന്ദു വിരുദ്ധ നോവലിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ധനമന്ത്രി തോമസ് ഐസക്കിനും സംവിധായകന്‍ അലി അക്ബറുടെ വിമര്‍ശനം. ഫേസ്ബുക്കിലൂടെയാണ് അലി അക്ബറിന്റെ മറുപടി. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഎം പിബി അംഗം എംഎ ബേബി, തുടങ്ങിയവര്‍ക്കും അലി അക്ബര്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍ പോസ്റ്റിനേക്കാള്‍ ലൈക്ക് കൂടിയതിനാല്‍ ചെന്നിത്തല അടക്കമുള്ളവര്‍ കമന്റ് ഡിലീറ്റ് ചെയ്തിരുന്നു.

വിശ്വാസിക്ക് നേരെ മീശ പിരിച്ചാല്‍ മിണ്ടരുത്. അമ്പലത്തില്‍ പോവുന്ന സ്ത്രീകള്‍ക്കെതിരെ വൃത്തികെട്ട രീതിയില്‍ മീശ പിരിച്ചാല്‍ മിണ്ടരുത്. പര്‍ദക്കുള്ളിലെ വികാരവിചാരങ്ങള്‍ പങ്കുവച്ചാല്‍ മിണ്ടണം. ക്രിസ്തുവിന്റെ ആറാം തിരിമുറിവ് വന്നാല്‍ മുണ്ടണം, മുഹമ്മദ് എന്നെഴുതിയാല്‍ കൈ വെട്ടണം. അപ്പോള്‍ ചില പക്ഷത്തു പ്രതികരിക്കരുത്, ചിലയിടത്തു പ്രതികരണം വേണം മൊത്തത്തില്‍ ഒരു കണ്‍ഫ്യൂഷന്‍. ഹൈന്ദവ പ്രതീകങ്ങളെ തേച്ചൊടിക്കുമ്പോള്‍ സന്തോയം പ്രകടിപ്പിക്കണം. അത് മുസല്‍മാനോ, ക്രിസ്ത്യാനിക്കോ നേരെയാവുമ്പോള്‍ നിരോധനം.

മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ ഒന്ന് വരച്ചു നോക്കിയാലോ? തല കൊയ്യും. മഗ്ദലന മറിയത്തെ യേശുവുമായി കലാകാരന്‍ ബന്ധപ്പെടുത്തിയപ്പോള്‍ എന്റമ്മോ എന്തൊരു പുകില്‍. അങ്ങനെയൊക്കെയാണ് സഖാവെ യാഥാര്‍ഥ്യം തേച്ചൊടിച്ചു കഥ രചിക്കാന്‍ ഒരു വിഭാഗത്തിന്റെ ധര്‍മ്മ ശാഖയെ മാത്രമേ ഉപയോഗിക്കാനാവൂ.. അവര്‍ വോട്ടു ബാങ്കല്ലാത്തതുകൊണ്ട് എന്തും ചെയ്യാം.. അവരുടെ ബിംബത്തില്‍ മൂത്രം ഒഴിക്കുമെന്ന് പറയാം, അവരുടെ ദേവിയുടെ യോനിയില്‍ നിന്നും രക്തം ഒലിച്ചിറങ്ങുന്നത് കുട്ടിസഖാക്കള്‍ക്കു വരയ്ക്കാം, അക്ഷരദേവിയെ നഗ്‌നയായി വരയ്ക്കാം അതു കണ്ടു താങ്കളടക്കം പൊട്ടിച്ചിരിച്ചു... താങ്കള്‍ ക്രിസ്ത്യാനിആയതു കൊണ്ട് നൊന്തില്ല.. പക്ഷെ ഈ ദേവതകളെ ആരാധിക്കുന്ന ഒരുപാട് പാവം ഹൈന്ദവ ഭക്തരുണ്ടിവിടെ അവരുടെ കണ്ണ് നിറഞ്ഞത് അങ്ങ് കണ്ടുവോ.

രാവിലെ കുളിച്ചു കാസവുടുത്ത് ചെവിയില്‍ ഒരു തുളസിയും തിരുകി കുറേ പേര്‍ ഭഗവതിയെ ഭഗവാനെ തൊഴാന്‍ പോവുമ്പോള്‍ ഒരാള്‍ പറയുന്നു അവര്‍ കാമപൂര്‍ത്തിക്കു വേണ്ടി പോകുന്നു, അവരെയും കാത്തു പൂജാരി ലിംഗം ഉദ്ധരിപ്പിച്ചു നില്‍ക്കുന്നു. എന്ത് നല്ല ഭാവന. കഥാകൃത് അറിയാതെ പേന ഛര്‍ദ്ദിച്ച കഥാ പാത്രം പറഞ്ഞതാ. ഇത് കോളേജ് കുമാരന്‍ വായിച്ചു ക്ലാസ്സില്‍ വരുന്ന കുട്ടിയോട് ചോദിക്കുന്നു രാവിലെ തന്നെ പൂജാരിക്ക് കൊടുത്തോ.? കഥയെന്നോ കഥാപാത്രമെന്നോ സാമാന്യ ജനതക്കറിയില്ല.

ഇതേ സിറ്റുവേഷന്‍ ഒന്ന് പരുമല പള്ളിയെ കുറിച്ചാണെന്ന് ചിന്തിക്കുക ക്രിസ്ത്യാനി പെണ്ണുങ്ങള്‍ ഒരുങ്ങി വരുന്നു അവരെ കാത്ത് കാമക്കണ്ണുകളോടെ അച്ചന്‍മാര്‍ റെഡിയായി നില്‍ക്കുന്നു. സമ്മതിക്കുമോ? വെറും കഥയല്ലേ. സമ്മതിക്കുമെങ്കില്‍ ഞാനെഴുതാം ഭാവന അല്ലേ. മതിയാക്കണം സാര്‍ ഈ ഹിന്ദു വിരുദ്ധ ബുദ്ധിജീവി സംസ്‌കാരം. കാട്ടില്‍ സഹോദരന് തുണക്കു പോയ ലക്ഷ്മണനെക്കുറിച്ചെഴുതാതെ വീട്ടില്‍ ഒറ്റക്കാവുന്ന ഊര്‍മ്മിളയുടെ പരവേശത്തെകുറിച്ചെഴുതുന്ന ആ മനസ്സുണ്ടല്ലോ അത് ആവിഷ്‌കാര സ്വാതന്ത്ര്യം ഉപയോഗിച്ചുള്ള സാംസ്‌കാരിക ഹത്യ തന്നെയാണെന്നും അലി അക്ബര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.