''പട്ടികജാതിക്കാരനല്ല, താന്‍ ബ്രഹ്മണനാ'': മന്ത്രി സുധാകരന്‍ വിവാദത്തില്‍

Tuesday 24 July 2018 7:18 pm IST
വെള്ളപ്പൊക്ക ദുരിതം നേരില്‍കാണാന്‍ എത്താഞ്ഞത് പാര്‍ട്ടി പരിപാടികള്‍ ഉണ്ടായിരുന്നതിനാലാണെന്ന മന്ത്രി സുധാകരന്റെ ആദ്യ പ്രസ്താവന വിവാനമായിരുന്നു. പിന്നാലെയാണ് സന്ദര്‍ശിച്ചപോഴത്തെ ഈ വിവാദം.

കൊച്ചി: കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച മന്ത്രി ജി. സുധാകരന്റെ രോഷപ്രകടനം വിവാദമാകുന്നു. മന്ത്രി ജാതി പറഞ്ഞുവെന്നും പോലീസിനെക്കൊണ്ട് പിടിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുയര്‍ന്നു. ക്യാമ്പുകള്‍ നിയന്ത്രിക്കുന്നത് സിപിഎം നേതാക്കളാണെന്ന സത്യവും മന്ത്രിയുടെ  വര്‍ത്തമാനത്തിലൂടെ പുറത്തുവന്നു. 

വെള്ളപ്പൊക്ക ദുരിതം നേരില്‍കാണാന്‍ എത്താഞ്ഞത് പാര്‍ട്ടി പരിപാടികള്‍ ഉണ്ടായിരുന്നതിനാലാണെന്ന മന്ത്രി സുധാകരന്റെ ആദ്യ പ്രസ്താവന വിവാനമായിരുന്നു. പിന്നാലെയാണ് സന്ദര്‍ശിച്ചപോഴത്തെ ഈ വിവാദം.

 

ക്യാമ്പുകള്‍ ജാതിയടിസ്ഥാനത്തിലാണോ നടത്തുന്നതെന്ന് മന്ത്രി ആക്രോശിക്കുമ്പോള്‍ പള്ളിപ്പാട്ട് ക്യാമ്പില്‍ പിന്നാക്കക്കാര്‍ക്കൊപ്പം താമസിക്കാന്‍ കഴിയില്ലെന്ന് പ്രതിഷേധിച്ച ക്രിസ്തീയ വിഭാഗത്തിനുവേണ്ടി സര്‍ക്കാര്‍ പ്രത്യേക ക്യാമ്പു തുറന്നത് മറ്റൊരു വിവാദമായിട്ടുണ്ട്. 

റോഡു വശങ്ങളിലും ഏറെ യാത്രാ സൗകര്യങ്ങളുമുള്ള ക്യാമ്പുകളില്‍ മാത്രം സന്ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു മന്ത്രി സുധാകരന്‍. പട്ടികജാതിക്കാരുടെ ക്യാമ്പുണ്ടെന്നും അവിടംകൂടി കാണാന്‍ വരണമെന്നും ഒരാള്‍ ക്ഷണിച്ചതിനെ തുടര്‍ന്നാണ് മന്ത്രി ക്ഷുഭിതനായത്. ക്ഷണിച്ചയാളെ അടുത്തുവിളിച്ച് വിരട്ടിയ മന്ത്രി പോലീസിനെക്കൊണ്ട് പിടിപ്പിക്കേണ്ടതാണെന്നുവരെ പറഞ്ഞു.

മന്ത്രിയുടെ വിശദീകരണത്തില്‍നിന്ന് ഉയരുന്ന വിവാദങ്ങള്‍

1. മന്ത്രി പറയുന്നതു കേള്‍ക്കാം: (ആദ്യ വീഡിയോ) ''ഇയാളാരാ എന്നെ ക്ഷണിക്കാന്‍. അയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണോ, ക്യാമ്പ് കണ്‍വീനറാണോ, സിപിഐ എമ്മിന്റെ എല്‍സി സെക്രട്ടറിയാണോ, പഞ്ചായത്ത് മെമ്പറാണോ...'' 

അപ്പോള്‍ സിപിഎം ആയാലേ മന്ത്രിയെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ക്ഷണിക്കാനാവൂ എന്നാണോ അര്‍ഥമാക്കേണ്ടത് ?

2. ആ പാവത്തിനെ അടുത്തു വിളിച്ചു വിരട്ടുന്നതുകണ്ടു, ജാതി പറഞ്ഞതിന് കേസെടുക്കുമെന്ന്. ഒരാളെ മുഖത്തുനോക്കി പരസ്യമായി ''ഇയാള്‍ പട്ടികജാതിക്കാരനല്ല, ബ്രാഹ്മണനാണ്'' എന്നാണ് മന്ത്രി പറഞ്ഞത്. ഏതുജാതിപ്പേരു പറഞ്ഞ് ആരെ പരസ്യമായി സംബോധന ചെയ്താലും കുറ്റമാണ്. 'അപ്പോള്‍ മന്ത്രിയെയല്ലേ പോലീസിനെക്കൊണ്ട് പിടിപ്പിക്കേണ്ടത്?' എന്നാണ് ചിലര്‍ സംശയം ഉയര്‍ത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.