ഒപ്പോ എ3എസ് വിപണിയില്‍

Wednesday 25 July 2018 1:05 am IST

സെല്‍ഫി എക്‌സ്‌പേര്‍ട്ട് ഒപ്പോ ഇടത്തരം ശ്രേണിയിലുള്ള ഏറ്റവും പുതിയ ക്യാമറ ഫോണ്‍ ഒപ്പോ എ3എസ് വിപണിയിലെത്തിച്ചു. എട്ട് എംപി എഐ മുന്‍ ക്യാമറയോടുകൂടിയ 13+2 എംപി ഇരട്ട റിയര്‍ ക്യാമറയുള്ള 6.2 ഇഞ്ച് സൂപ്പര്‍ സ്‌ക്രീനാണുള്ളത്. ഒപ്പോ എ3എസ് സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം പ്രദാനം ചെയ്യുന്നു. ഒപ്പോയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ബ്യൂട്ടി ടെക്‌നോളജി യുവ ഉപഭോക്താക്കള്‍ക്ക് സ്വാഭാവികമായ സെല്‍ഫി നല്‍കുന്നു. രണ്ട് ജിബി റാം, 16 ജിബി റോം, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 ഒക്ടോകോര്‍ പ്രോസസര്‍, 4230 എംഎച്ച് ബാറ്ററി തുടങ്ങിയവ ഒപ്പോ എ3എസിന്റെ സവിശേഷതകളാണ്.

ഒരു സോഫ്‌റ്റ്വേര്‍ എന്നതിനേക്കാള്‍ ഫോട്ടോഗ്രാഫറെപ്പോലെ ചിന്തിക്കുന്നതാണ് എഐ ബ്യൂട്ടി ടെക്‌നോളജി. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച ചിത്രം പകര്‍ത്താന്‍ എഐ ടെക്‌നോളജി സഹായിക്കുന്നു. ഉയര്‍ന്ന സ്‌ക്രീന്‍ റേഷ്യോയുള്ള എ3എസില്‍ ബാറ്ററി സ്റ്റാറ്റിസ്റ്റിക്‌സ്, തീയതി, സമയം, മറ്റ് ആപ് നോട്ടിഫിക്കേഷന്‍ തുടങ്ങിയവ ലഭ്യമാക്കുന്നു. മാത്രവുമല്ല, മെച്ചപ്പെട്ട കാഴ്ചയും നല്‍കുന്നു. ചുവപ്പ്, ഡാര്‍ക്ക് പര്‍പ്പിള്‍ നിറങ്ങളില്‍ ഫോണുകള്‍ ലഭ്യമാണ്. വില 10,990 രൂപ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.