കൂത്തുപറമ്പ്: സഹകാര്‍ ഭാരതി തലശ്ശേരി താലൂക്ക് സമ്മേളനം തൊക്കിലങ്ങാടി ഹൈസ്കൂളില്‍ നടന്നു. പരിപാടി സംസ്ഥാന ട്രഷറര്‍ കെ.പ്രകാശന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സഹകരണ റിട്ട. ജോയിന്റ് രജിസ്ട്രാര്‍ ടി.കെ.വിശ്വനാഥന് നായര്‍ സഹകരണ വൈവിധ്യവല്‍ക്കരണവും ചട്ടങ്ങളും എന്ന വിഷയത്തില്‍ സംസാരിച്ചു. അക്ഷയശ്രീ പ്രവര്‍ത്തനം സംബന്ധിച്ച് കെ.കെ.വിജയന് ക്ലാസെടുത്തു. സമാപന യോഗത്തില്‍ സഹകാര്‍ ഭാരതി ജില്ലാ പ്രസിഡണ്ട് പി.കെ.അരവിന്ദാക്ഷന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാസെക്രട്ടറി കെ.ഷംജിത്ത്, സി.വി.വിജയന് മാസ്റ്റര്‍, രാജേഷ് കൊച്ചിയങ്ങാടി എന്നിവര്‍ സംസാരിച്ചു. വിജയന് എളമ്പാറ അധ്യക്ഷതവഹിച്ചു. ഒ.എം.സന്ധ്യ സ്വാഗതവും ജയരാജന് നീര്‍വേലി നന്ദിയും പറഞ്ഞു.
കണ്ണൂര്‍: സഹകാര്‍ ഭാരതി കണ്ണൂര്‍ താലൂക്ക് സമ്മേളനം കണ്ണൂര്‍ മേഖലാ പ്രസിഡണ്ട് സി.വി.വിജയന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് കെ.വി.വിജയമോഹന് അധ്യക്ഷത വഹിച്ചു. റിട്ട.സ്പെഷല്‍ ഗ്രേഡ് ഓഡിറ്റര്‍ കെ.ശിവപ്രസാദ് ക്ലാസെടുത്തു. ജില്ലാ ട്രഷറര്‍ ടി.കെ.സുമേഷ് സ്വാഗതവും ജില്ലാ സംഘടനാ സെക്രട്ടറി സി.വി.കുഞ്ഞികൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: