വൈസ്‌മെന്‍ ക്ലബ്ബ് ഭാരവാഹി സ്ഥാനാരോഹണം 27 ന്

Tuesday 24 July 2018 9:59 pm IST

 

തലശ്ശേരി: തലശ്ശേരി സിറ്റി വൈസ്‌മെന്‍ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് 27 ന് വൈകുന്നേരം 7 മണിക്ക് ഐഎംഎ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികളായ ഉസീബ് ഉമ്മലില്‍, രഞ്ജിത്ത് രാഘവന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജ് ആര്‍.എല്‍.ബൈജു ഉദ്ഘാടനം ചെയ്യും. പുതിയ ഭാരവാഹികളായി ഉസീബ് ഉമ്മല്‍-പ്രസിഡണ്ട്, രഞ്ജിത്ത് രാഘവന്‍-സെക്രട്ടറി, വി.വിനയന്‍-ട്രഷറര്‍ എന്നിവര്‍ ചുമതലയേല്‍ക്കും. ചലച്ചിത്ര സംവിധായകന്‍ എം.മോഹഹനെ ചടങ്ങില്‍ ആദരിക്കും. വൈസ്‌മെന്‍ തലശ്ശേരിന സിറ്റിയുടെ പ്രഥമ വൈസ് രത്‌ന പുരസ്‌കാരം മനോരമ ന്യൂസിലെ അഭിലാഷ് പി.ജോണിന് നല്‍കും. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും അടങ്ങുതാണ് പുരസ്‌കാരം. ഈ വര്‍ഷം നിര്‍ധനരായ വൃക്കരോഗികളെ സഹായിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കും. അതോടൊപ്പം വിദ്യാഭ്യാസ, കായിക മേകളകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സഹായമെത്തിക്കാനുള്ള സംവിധാനവും വൈസ്‌മെന്‍ ക്ലബ്ബ് ഒരുക്കുന്നുണ്ട്. തലശ്ശേരിയിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വിവിധ പരിപാടികളും സംഘടിപ്പിക്കും. ഇത്തരം പദ്ധതികള്‍ക്ക് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടി.എ.പൗലോസ് നേതൃത്വം നല്‍കും. വി.വിനയന്‍, കെ.സിനീഷ്, കെ.പ്രദീപന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.