ലൈസന്‍സില്ലാതെ കച്ചവടം: ഇരിട്ടിയില്‍ 5 കടകള്‍ നഗരസഭാ അധികൃതര്‍ അടപ്പിച്ചു

Tuesday 24 July 2018 10:00 pm IST

 

ഇരിട്ടി: ലൈസന്‍സെടുക്കാന്‍ നോട്ടീസ് നല്‍കിയിട്ടും ലൈസന്‍സെടുക്കാതെ കച്ചവടം നടത്തുകയായിരുന്ന ഇരിട്ടി പട്ടണത്തിലെ അഞ്ചോളം കടകള്‍ നഗരസഭാ അധികൃതര്‍ അടപ്പിച്ചു. രണ്ട് ടൈലറിംഗ് ഷോപ്പുകള്‍, ഒരു ബേക്കറി, ഒരു ഫാന്‍സി അടക്കം അഞ്ചോളം കടകളാണ് അടപ്പിച്ചത്. ഇതുപോലെ നിരവധി സ്ഥാപനങ്ങള്‍ ലൈസന്‍സില്ലാതെ ഇരിട്ടി നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായി നഗരസഭാ അധികൃതര്‍ പറഞ്ഞു. വരും ദിവസങ്ങളിലും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ തീരുമാനിച്ചതായും ഇവര്‍ അറിയിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.