വോളീബോള്‍ താരത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Tuesday 24 July 2018 10:01 pm IST

 

കണ്ണൂര്‍: നിരവധി തവണ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ മീറ്റില്‍ പങ്കെടുത്ത വോളീബോള്‍ താരം സി.കെ. രതീഷിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പൊതുഭരണ (സര്‍വീസ്) വകുപ്പിനാണ് കമ്മീഷന്‍ ജൂഡീഷ്യല്‍ അംഗം പി.മോഹനദാസ് നിര്‍ദ്ദേശം നല്‍കിയത്. ദേശീയ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ചാമ്പ്യന്‍ഷിപ്പ് നേടി തന്ന സി.കെ.രതീഷിന്റെ ജീവിതം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണെന്ന് പരാതിപ്പെട്ട് അഡ്വ. ദേവദാസ് നല്‍കിയ പരാതിയലാണ് നടപടി. കമ്മീഷന്‍ കായിക ഡയറക്ടറില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു. കായിക മികവിന്റെ അടിസ്ഥാനത്തില്‍ കായിക താരങ്ങള്‍ക്ക് ജോലി നല്‍കുന്ന പദ്ധതി കായിക വകുപ്പിനില്ലെന്നും പൊതുഭരണ വകുപ്പാണ് ജോലി നല്‍കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 വരെ സ്‌പോര്‍ട്ട്‌സ് ക്വാട്ട നിയമനത്തിന് നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞായും റിപ്പോര്‍ട്ടിലുണ്ട്. തൊഴിലില്ലാത്തതിനാല്‍ തുടര്‍ന്ന് കളിക്കാന്‍ രതീഷിന് ബുദ്ധിമുട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.