പ്രചാരണത്തിന് ശേഷമുള്ള ഫ്‌ളക്‌സുകള്‍ എടുത്തുമാറ്റി റീസൈക്കിള്‍ ചെയ്യാന്‍ എസ്പിഐഎ

Tuesday 24 July 2018 10:02 pm IST

 

ആലക്കോട്: കാലാവധി കഴിഞ്ഞതും അലക്ഷ്യമായി കെട്ടിയതുമായ ബോര്‍ഡുകളും ബാനറുകളും പുനഃചംക്രമണത്തിനായി തിരിച്ചെടുക്കാന്‍ ആരംഭിച്ചു. സൈന്‍ പ്രിന്റിങ്ങ് അസോസിയേഷന്റെയും കേരള അഡ്വര്‍ടൈസിങ്ങ് ഇന്റസ്ട്രീസ് അസോസിയേഷന്റെയും ആലക്കോട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തിരിച്ചെടുത്ത് റീ സൈക്കിള്‍ ചെയ്യുന്നത്. 

സീറോ വെയ്സ്റ്റ് പദ്ധതിയുമായി ബന്ധിപ്പിച്ച് കണ്ണൂര്‍ ജില്ലയെ മാലിന്യമുക്തമാക്കാനുള്ള ഒരുക്കത്തിലാണ് ജില്ലാ ഭരണകൂടം. ഇതിന് പിന്തുണയുമായാണ് സൈന്‍ പ്രിന്റിങ്ങ് അസോസിയേഷന്‍ പുനചംക്രമണ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സൈന്‍ പ്രിന്റിങ്ങ് വ്യവസായത്തില്‍ നിന്നുള്ള എല്ലാ ഫ്‌ളക്‌സ് മാലിന്യങ്ങളും മാസത്തില്‍ ഒരുതവണ എന്ന രീതിയില്‍ ഇവര്‍ തിരിച്ചെടുക്കും. തേര്‍ത്തല്ലിയില്‍ നടന്ന ചടങ്ങില്‍ സൈന്‍ പ്രിന്റിങ്ങ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.വി.പ്രസാദ് അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ.എം.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ആലക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍.എല്‍.പ്രസന്ന കുമാര്‍, മെമ്പര്‍മാരായ ദേവദാസ് പള്ളിയാംമൂല, ഷിബി സനീഷ്, മൃദുല രാജഗോപാല്‍, വത്സമ്മ വാണിശ്ശേരി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തേര്‍ത്തല്ലി യൂണിറ്റ് പ്രസിഡണ്ട് ഷാജി കാരക്കാട്ടില്‍, പ്രജി ആലക്കോട്, അബ്ദു കുട്ടാപറമ്പ്, ജോര്‍ജ്ജ്, ബഷീര്‍, സന്ദേശ് എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.