സേവാഭാരതി പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി ഉദ്ഘാടനം ഇന്ന്

Tuesday 24 July 2018 10:03 pm IST

 

കണ്ണൂര്‍: കണ്ണൂരിനെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആദ്യഘട്ട പ്രവര്‍ത്തനമെന്ന നിലയില്‍ കോര്‍പ്പറേഷന്‍ പരിധിയിലെ പത്ത് ഡിവിഷനുകളില്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന പദ്ധതിയും സന്നദ്ധ സേനാ രൂപീകരണവും ഇന്ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. ദേശീയ സേവാഭാരതിയുടെ സ്ത്രീശാക്തീകരണ പദ്ധതിയായ വൈഭവസ്ത്രീ പദ്ധതിയുടെ ഭാഗമായി ശ്രീകണ്ഠപുരം അംബേദ്കര്‍ കോളനിയില്‍ ആരംഭിക്കുന്ന തയ്യില്‍ യൂണിറ്റിന്റെ ഉദ്ഘാടനവും താക്കോല്‍ നല്‍കിക്കൊണ്ട് അദ്ദേഹം നിര്‍വ്വഹിക്കും. 

സേവാഭാരതി കണ്ണൂര്‍ രക്ഷാധികാരി ഡോ.വി.വി.ഭട്ട് ചടങ്ങില്‍ അധ്യക്ഷതവഹിക്കും. ജില്ലാ കലക്ടര്‍ മിര്‍മുഹമ്മദലി മുഖ്യാതിഥിയായി പങ്കെടുക്കും. ടി.പി.രാജീവന്‍ സ്വച്ഛ് കണ്ണൂര്‍ പ്രോജക്ട് അവതരണം നടത്തും. സന്നദ്ധ സേനാ വളണ്ടിയര്‍മാര്‍ക്കുള്ള യൂണിഫോം, ബാഡ്ജ് വിതരണം സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി യു.എന്‍.ഹരിദാസ് നിര്‍വ്വഹിക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.