കണ്ണൂര്‍ സര്‍വ്വകലാശാല എന്‍എസ്എസ് അവാര്‍ഡുകള്‍ സമ്മാനിച്ചു

Tuesday 24 July 2018 10:04 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല എന്‍എസ്എസ് 2016-17 വര്‍ഷത്തെ സര്‍വ്വകലാശാലാതല അവാര്‍ഡുകള്‍ വൈസ് ചാന്‍സിലര്‍ പ്രൊഫ.ഗോപിനാഥ് രവീന്ദ്രന്‍ സമ്മാനിച്ചു.. താവക്കരയില്‍ ചെറുശ്ശേരി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രൊ.വൈസ് ചാന്‍സിലര്‍ ഡോ.പി.ടി.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സര്‍വകലാശാല മികച്ച യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡുകള്‍ തളിപ്പറമ്പ്‌സര്‍ സയ്യിദ് കോളേജ് യൂണിറ്റും കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് യൂണിറ്റും ഏറ്റുവാങ്ങി. മികച്ച പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുള്ള പുരസ്‌കാരം ഡോ.അബ്ദുള്‍ ജലീല്‍ (സര്‍ സയ്യിദ് കോളേജ്), ഡോ.എ.മോഹനന്‍ (നെഹ്‌റു ആര്‍ട്‌സ് & സയന്‍സ്‌കോളേജ്) എന്നിവര്‍ സ്വീകരിച്ചു. മികച്ച വളണ്ടിയര്‍ മാര്‍ക്കുള്ള അവാര്‍ഡ് കെ.മേഘ (കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിതാ കോളേജ്), സി.വി.അശ്വിന്‍ (സര്‍ സയ്യിദ് കോളേജ്) എം.വി.അപര്‍ണ സര്‍ സയ്യിദ് കോളേജ് തളിപ്പറമ്പ ടി.കെ.ഹരിപ്രസാദ് പയ്യന്നൂര്‍ കോളേജ് എന്നിവര്‍ ഏറ്റുവാങ്ങി. രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന്‍ കീഴോത്ത്, എന്‍എസ്എസ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ പത്മനാഭന്‍ കാവുമ്പായി ,സിന്‍ഡിക്കേറ്റ് അംഗം ഡോ.ഓമന പങ്കന്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ സി.പി.ഷിജു, സര്‍ സയ്യിദ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി.ടി.അബ്ദുള്‍ അസീസ് അസി.രജിസ്ട്രാര്‍ കെ.വി.റഹീന എന്നിവര്‍ സംസാരിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.