പോലീസ് അതിക്രമം: പ്രതിഷേധ പ്രകടനം നടത്തി

Tuesday 24 July 2018 10:05 pm IST

 

പാനൂര്‍: കണ്ണൂര്‍ കലക്ട്രേറ്റ് മാര്‍ച്ചിനിടെ എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ധിക്കുകയും കളളകേസെടുത്ത് ജയിലില്‍ അടക്കുകയും ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച്് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പാനൂരില്‍ പ്രകടനം നടത്തി. സുമംഗലി ഓഡിറ്റോറിയത്തില്‍ നിന്നും ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി ബസ് സ്റ്റാന്റില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം ബിജെപി ജില്ലാസെക്രട്ടറി വിപി.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ഖണ്ഡ് സഹകാര്യവാഹക് കെപി.ജിഗീഷ് അദ്ധ്യക്ഷത വഹിച്ചു. എന്‍.പി.ശ്രീജേഷ്, കെ.സി.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, രാജേഷ് കൊച്ചിയങ്ങാടി, കെ.കെ.ധനഞ്ജയന്‍, പി.ടി.കെ.നാണു, എന്‍.രതി, സി.പി.സംഗീത തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.