കണ്ണൂര്‍: കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍ കമാന്‍ഡന്റ് അജയ്ശര്മയ്ക്ക് ഭീഷണിക്കത്ത്. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച കത്ത് ലഭിച്ചത്. കണ്ണൂരിന്റെ ഒഴിക്കനെതിരെ നീന്തിയാല്‍ അനുഭവിക്കേണ്ടിവരും എന്ന ഭീഷണിയാണ് കത്തിലുള്ളത്. ഇംഗ്ലീഷിലുള്ള കത്തില്‍ കമാന്‍ഡന്റിനെതിരെ നിരവധി പരാമര്‍ശങ്ങളുമുണ്ട്. കമാന്‍ഡന്റിന്റെ പരാതിയില്‍ കണ്ണൂര്‍ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: