മോഹന്‍ലാലിനെതിരായ നീക്കത്തിനു പിന്നില്‍ ഡേറ്റ് കിട്ടാത്ത സംവിധായകന്‍

Wednesday 25 July 2018 1:11 am IST
ചില സിപിഎം നേതാക്കളുടെ മോഹന്‍ ലാലിനെതിരായ ഇദ്ദേഹത്തിന്റെ നീക്കം.അവാര്‍ഡ് സംവിധായകന്‍ തന്റെ സിനിമയില്‍ അഭിനയിക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ലാലിനെ സമീപിച്ചു. കഥപറഞ്ഞപ്പോള്‍ ചില സംശയങ്ങള്‍ ലാല്‍ ഉന്നയിച്ചു. ''സംശയങ്ങളൊക്കെ ഞാന്‍ തീര്‍ത്തുകൊള്ളാം, താങ്കള്‍ ഞാന്‍ പറയുന്ന രീതിയില്‍ അഭിനയിച്ചാല്‍ മാത്രം മതി''യെന്നായിരുന്നു സംവിധായകന്റെ മറുപടി. ഇതോടെ ലാല്‍ സിനിമയില്‍ നിന്ന് പിന്‍മാറി. ഈ സംവിധായകന്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അന്നുമുതല്‍ മോഹന്‍ലാലിനെതിരെ അപവാദം പ്രചരിപ്പിക്കുകയായിരുന്നു സംവിധായകനും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന ചിലരും.

തിരുവനന്തപുരം:  ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മോഹന്‍ലാലിനെതിരെ നീക്കം നടത്തിയതും നിവേദനം നല്‍കാന്‍ ആളെ സംഘടിപ്പിച്ചതും അവാര്‍ഡ് സിനിമയുടെ സംവിധായകന്‍. തന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലിനെ അഭിനയിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിലുള്ള വിദ്വേഷം തീര്‍ക്കുകയായിരുന്നു ഇയാള്‍. 

ലാലിനെതിരായ  നിവേദനത്തില്‍ ഒപ്പിട്ടതായി പറയുന്ന പ്രമുഖരായ പലരും തങ്ങള്‍ ഒപ്പിട്ടു നല്‍കിയിട്ടില്ലെന്ന് വെളിപ്പെടുത്തുകയും ചെയ്തു. തമിഴ് നടന്‍ പ്രകാശ്‌രാജ്, ക്യാമറാമാന്‍ സന്തോഷ് തുണ്ടിയില്‍ എന്നിവര്‍ തങ്ങള്‍ ഒപ്പിട്ടു നല്‍കിയിട്ടില്ലെന്ന് പ്രസ്താവനയിറക്കി. നിവേദനത്തില്‍ ആദ്യ പേര് പ്രകാശ്‌രാജിന്റെതായിരുന്നു. ഇതോടെ മോഹന്‍ലാലിനെതിരായി നടന്നത് വലിയ ഗൂഢാലോചനയാണെന്ന് വ്യക്തമായി.

നടി ആക്രമിക്കപ്പെട്ടതി ല്‍  ലാലിനെതിരായി നടന്ന നീക്കത്തിനു പിന്നിലും അവാര്‍ഡ് സംവിധായകനാണ്. ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ നിന്ന് മോഹന്‍ലാലിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കാന്‍ ഒപ്പുശേഖരണം നടത്തിയതും അവാ ര്‍ഡ് സംവിധായകന്റെ നേതൃത്വത്തിലാണ്. 

ചില സിപിഎം നേതാക്കളുടെ മോഹന്‍ ലാലിനെതിരായ ഇദ്ദേഹത്തിന്റെ നീക്കം.അവാര്‍ഡ് സംവിധായകന്‍  തന്റെ സിനിമയില്‍ അഭിനയിക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ലാലിനെ സമീപിച്ചു. കഥപറഞ്ഞപ്പോള്‍ ചില സംശയങ്ങള്‍ ലാല്‍ ഉന്നയിച്ചു. ''സംശയങ്ങളൊക്കെ ഞാന്‍ തീര്‍ത്തുകൊള്ളാം, താങ്കള്‍ ഞാന്‍ പറയുന്ന രീതിയില്‍ അഭിനയിച്ചാല്‍ മാത്രം മതി''യെന്നായിരുന്നു സംവിധായകന്റെ മറുപടി. ഇതോടെ ലാല്‍ സിനിമയില്‍ നിന്ന് പിന്‍മാറി. ഈ സംവിധായകന്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അന്നുമുതല്‍ മോഹന്‍ലാലിനെതിരെ അപവാദം പ്രചരിപ്പിക്കുകയായിരുന്നു സംവിധായകനും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന ചിലരും. 

ലാലിനെതിരായ നിവേദനത്തില്‍ ഒപ്പിടാന്‍ ഇദ്ദേഹം നിരവധി നടീനടന്മാരെയും സംവിധായകരെയും എഴുത്തുകാരെയും സമീപിച്ചെങ്കിലും ഭൂരിപക്ഷം പേരും സംവിധായകന്റെ ഉദ്ദേശശുദ്ധിയെക്കുറിച്ചറിയാവുന്നതിനാല്‍ ഒപ്പിട്ടു നല്‍കിയില്ല. 105 പേര്‍ ഒപ്പിട്ട നിവേദനം നല്‍കിയെങ്കിലും അതില്‍ സിനിമാ പ്രവര്‍ത്തനങ്ങളുമായി നേരിട്ടു ബന്ധമുള്ളവര്‍ ചുരുക്കം. 

ഭീമ ഹര്‍ജിയില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് പറഞ്ഞ പ്രകാശ് രാജ് അതെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും വ്യക്തമാക്കി. ''മോഹന്‍ലാല്‍ രാജ്യത്തിന് അഭിമാനമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹം ഒരു പ്രതിഭയും മുതിര്‍ന്ന നടനുമാണ്. അദ്ദേഹത്തെ നിഷേധിക്കാനോ നിരോധിക്കാനോ എനിക്ക് കഴിയില്ല. ആര് ചെയ്താലും ഇത് ശരിയാണെന്ന് വിശ്വസിക്കുന്നുമില്ല. ഈ സംഭവുമായി ബന്ധപ്പെട്ട കത്തില്‍ എങ്ങനെയാണ് എന്റെ പേര് വന്നതെന്ന് എനിക്ക് അറിയില്ല. എന്നെ ഇതിനായി ആരും സമീപിച്ചിട്ടുമില്ല. 

ഇത്തരമൊരു ചടങ്ങില്‍ മോഹന്‍ലാല്‍ വരുന്നത് തെറ്റാണെന്ന് ഞാന്‍ കരുതുന്നില്ല. ഇക്കാര്യത്തില്‍ ഞാന്‍ ലാലിന്റെ കൂടെ നില്‍ക്കുന്നു.'' പ്രകാശ് രാജ് പറഞ്ഞു. നിവേദനം നല്‍കിയവര്‍ തന്നെ ചതിക്കുകയായിരുന്നു എന്ന് ക്യാമറാമാന്‍ സന്തോഷ് തുണ്ടിയില്‍ പറഞ്ഞു. മോഹന്‍ലാലിന്റെപേരുപോലും പറയാതെ നല്‍കിയൊരു കുറിപ്പില്‍ ഒപ്പുവെയ്ക്കാമോ എന്നു ചോദിച്ച ശേഷമാണു മോഹന്‍ലാലിന്റെ പേരു കൂട്ടിച്ചേര്‍ത്തതും അതു പ്രസ്താവനയാക്കിയതെന്നും സന്തോഷ് പറഞ്ഞു. 

നീക്കത്തിനു പിന്നില്‍ ഗൂഢാലോചന: സിനിമാ സംഘടനകള്‍

മോഹന്‍ലാലിനെതിരായ നീക്കത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സിനിമാ സംഘടനകള്‍. ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിനിമാ സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, കേരള ഫിലിം പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍(ഫിയോക്ക്), ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള (ഫെഫ്ക), അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് (അമ്മ) എന്നീ സംഘടനകളാണ് മുഖ്യമന്ത്രിക്ക് കത്തുനല്‍കിയത്. 

നിവേദനത്തിന്റെ ഉദ്ദേശ്യം ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങ് മെച്ചപ്പെട്ടതാക്കുക എന്നതല്ല. പകരം മോഹന്‍ലാലിനെ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണ്. മോഹന്‍ലാലിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കുകയാണവരുടെ ലക്ഷ്യം.  സംഘടനകളുടെ നിവേദനത്തില്‍ പറയുന്നു.

മോഹന്‍ലാല്‍ ഇന്ത്യ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ്. കഴിഞ്ഞ നാലു ദശാംബ്ദങ്ങളിലേറെയായി, മലയാള സിനിമാവ്യവസായത്തെ നിലനിര്‍ത്തുന്ന സുപ്രധാന ഘടകമാണ്. അദ്ദേഹത്തെ ഒറ്റപ്പെടുത്തി, തമസ്‌കരിക്കാനുള്ള ഏത് ശ്രമത്തെയും പ്രതിരോധിക്കാന്‍ മലയാള ചലച്ചിത്രമേഖല ഒന്നടങ്കം ഒരേ മനസ്സോടെ മുന്നിട്ടിറങ്ങും. 

ഇടവേള ബാബു, ബി. ഉണ്ണികൃഷ്ണന്‍, എം.സി.ബോബി, സിയാദ് കോക്കര്‍, എം.രഞ്ജിത്ത്, വി.സി.ജോര്‍ജ് എന്നിവരാണ് നിവേദനത്തില്‍ ഒപ്പിട്ടത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.