'പര്‍ദ്ദ' യില്‍ തട്ടിത്തടഞ്ഞ് സച്ചിദാനന്ദന്‍

Wednesday 25 July 2018 1:13 am IST
പവിത്രന്‍ തീക്കുനി 'പര്‍ദ്ദ' എന്ന കവിത പിന്‍വലിച്ചത് ഏത് സാഹചര്യത്തിലാണെന്ന് തനിക്ക് അറിയില്ല. അന്ന് താന്‍ ദല്‍ഹിയില്‍ ആയിരുന്നുവെന്നായിരുന്നു മറുപടി. ഒടുവില്‍ ഏത് വര്‍ഗ്ഗീയ ഫാസിസം ആയാലും ചെറുക്കണമെന്നും വര്‍ഗ്ഗീയത ജനാധിപത്യത്തിനെതിരാണന്നും പറഞ്ഞ് വിഷയത്തില്‍ നിന്ന് തലയൂരി.

കോഴിക്കോട്: മുസ്ലിം ഭീകരവാദികളുടെ ഭീഷണിയെതുടര്‍ന്ന് 'പര്‍ദ്ദ'എന്ന കവിത പിന്‍വലിച്ച പവിത്രന്‍ തീക്കുനിയുടെ സാഹചര്യം അറിയില്ലെന്ന് കവി സച്ചിദാനന്ദന്‍. 

എസ്.ഹരീഷിന്റെ നോവല്‍ പിന്‍വലിച്ചത് പെരുമാള്‍ മുരുകന്റെ അതേ സാഹചര്യത്തിലെന്നാണ് വിവാദ നോവല്‍ പിന്‍വലിച്ചതിനെ സച്ചിദാനന്ദന്‍ ഉപമിച്ചത്. എന്നാല്‍ പവിത്രന്‍ തീക്കുനി കവിത പിന്‍വലിച്ചപ്പോള്‍ എന്തുകൊണ്ട് പിന്തുണ ലഭിച്ചില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചു. ഇതോടെ സച്ചിദാനന്ദന്‍ മലക്കം മറിഞ്ഞു. 

പവിത്രന്‍ തീക്കുനി 'പര്‍ദ്ദ' എന്ന കവിത പിന്‍വലിച്ചത് ഏത് സാഹചര്യത്തിലാണെന്ന് തനിക്ക് അറിയില്ല. അന്ന് താന്‍ ദല്‍ഹിയില്‍ ആയിരുന്നുവെന്നായിരുന്നു മറുപടി. ഒടുവില്‍ ഏത് വര്‍ഗ്ഗീയ ഫാസിസം ആയാലും ചെറുക്കണമെന്നും വര്‍ഗ്ഗീയത ജനാധിപത്യത്തിനെതിരാണന്നും പറഞ്ഞ് വിഷയത്തില്‍ നിന്ന് തലയൂരി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.