ന്യൂദല്‍ഹി: രാജ്യത്തെ 17 സ്ഥലങ്ങളെ ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രങ്ങളായി മാറ്റുന്നതിന് തെരഞ്ഞെടുത്തതായി കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കുമരകം, താജ്മഹല്‍, ഫത്തേപ്പൂര്‍ സിക്രി(യുപി) അജന്ത എല്ലോറ (മഹാരാഷ്ട്ര) ഹൂമയൂണ്‍ ടോംമ്പ്, ചുവപ്പ് കോട്ട, കുത്തബ് മിനാര്‍ (ദല്‍ഹി), ഗോവയിലെ കോള്‍വ ബീച്ച്, രാജസ്ഥാനിലെ അമേര്‍ ഫോര്‍ട്ട്, ഗുജറാത്തിലെ സോംനാഥ്, ധോലാവിര, മദ്ധ്യപ്രദേശിലെ ഖജുരാഹോ, കര്‍ണാടകയിലെ ഹംപി, തമിഴ്നാട്ടില്‍ മഹാബലിപുരം, അസമിലെ കാസിരംഗ, ബിഹാറിലെ മഹാബോധി എന്നിവയാണവ.
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ(എഎസ്ഐ)ടെയും സംസ്ഥാന ആര്‍ക്കിയോളജി വകുപ്പുകളുടെയും കീഴിലാണ് പദ്ധതിക്കായി സ്മാരകങ്ങള്‍ ഏറ്റെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: