ഫിലിപ്്‌സിന്റെ പവര്‍ പായ്ക്ക്ഡ് എച്ച്എല്‍ 7707 മിക്‌സര്‍ ഗ്രൈന്‍ഡര്‍ വിപണിയില്‍

Wednesday 25 July 2018 1:25 am IST

കൊച്ചി: ഫിലിപ്‌സിന്റെ പവര്‍ പായ്ക്ക്ഡ് എച്ച്എല്‍ 7707 മിക്‌സര്‍ ഗ്രൈന്‍ഡര്‍ വിപണിയിലെത്തി. ഗിയര്‍ ഡ്രൈവ് സാങ്കേതികവിദ്യയാണ് ഇതിന്റെ പ്രധാന പ്രത്യേകത. പവര്‍ ചോപ് ബ്ലേഡിന്റെയും ബൗളിന്റെ ഉള്ളിലെ ശക്തമായ കട്ടിംഗ് ആംഗിളിന്റേയും മിശ്രണത്തിനൊപ്പമാണ് ഹള്‍ക്ക് ഫ്‌ളാഷിന്റെ ഡിസൈന്‍. ഫ്രൂട്ട് ഫില്‍ട്ടര്‍ അക്‌സസറി ആണ് മറ്റൊരു ഘടകം. പഴച്ചാറ്, തേങ്ങാപ്പാല്‍, പുളിയുടെ ചാറ് എന്നിവ ഉണ്ടാക്കാന്‍ ഇത് സഹായകമാണ്. പഴങ്ങളുടേയോ തേങ്ങയുടേയോ കഷണങ്ങളൊന്നും അവശേഷിക്കുകയുമില്ല.

ഹള്‍ക്ക് ഫ്‌ളാഷിന്റെ വില 9495 രൂപ. മോട്ടോറിന് അഞ്ചുവര്‍ഷത്തേയും ഉല്‍പന്നത്തിന് രണ്ടു വര്‍ഷത്തേയും വാറന്റിയും ഉണ്ട്. 

ഫിലിപ്‌സ് ഇന്ത്യന്‍ സബ്‌കോണ്ടിനന്റ് പേഴ്‌സണല്‍ ഹെല്‍ത്ത് പ്രസിഡന്റ് എഡിഎ രത്‌നം, ഫിലിപ്‌സ് ഇന്ത്യന്‍ സബ് കോണ്ടിനന്റ് ഡൊമസ്റ്റിക് അപ്ലയന്‍സസ് ബിസിനസ് ഹെഡ് ദീപാഞ്ജന്‍ ചക്രബര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് പുതിയ മിക്‌സര്‍ ഗ്രൈന്‍ഡര്‍ അവതരിപ്പിച്ചത്.

ഓണം ഉത്സവാഘോഷം കൂടുതല്‍ മെച്ചമാക്കുന്നതിന്, ഫിലിപ്‌സ് മിക്‌സര്‍ ഗ്രൈന്‍ഡറിന്റെ സമ്പൂര്‍ണ റേഞ്ചില്‍ ഓരോ പര്‍ച്ചേസിനും ആകര്‍ഷകമായ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ സമ്മാനങ്ങളും ഉണ്ട്. ദുബായിലേക്കുള്ള സൗജന്യ യാത്രയാണ് ബംപര്‍ സമ്മാനം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.