ന്യൂദല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് അനുമതി. ജെറ്റ് എയര്‍വേയ്സിനും ഗോ എയറിനും ദുബായിലേക്കും ദമാമിലേക്കും സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, വി. മുരളീധരന് എംപി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രവ്യോമയാനമന്ത്രി ഇക്കാര്യം അറിയിച്ചത്. എയര്‍-ഇന്ത്യാ എക്സ്പ്രസ് കണ്ണൂര്‍-അബുദാബി, കണ്ണൂര്‍-മസ്ക്കറ്റ്, കണ്ണൂര്‍-റിയാദ് സര്‍വീസുകള്‍ക്കായുള്ള അപേക്ഷ അംഗീകരിച്ചിട്ടുണ്ട്. കണ്ണൂര്‍-ദോഹ സര്‍വീസിനുള്ള ഇന്‍ഡിഗോ എയര്‍ലൈനിന്റെ അപേക്ഷയും അംഗീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: