സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ കള്ളപ്പണം കുറഞ്ഞു

Wednesday 25 July 2018 2:30 am IST

ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിച്ചുതുടങ്ങിയതോടെ സ്വിസ് ബാങ്കുകളിലുള്ള ഇന്ത്യക്കാരുടെ കള്ളപ്പണം 80 ശതമാനം കുറഞ്ഞതായി കണക്ക്.

കള്ളപ്പണം കൂടിയെന്നായിരുന്നു അടുത്തിടെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്  ചെയ്തത്. രേഖകള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കിയതെന്നും വ്യക്തമായിട്ടുണ്ട്. സ്വിസ് ബാങ്കുകളിലുള്ള ഇന്ത്യക്കാരുടെ മുഴുവന്‍ പണവും കള്ളപ്പണമാണെന്നാണ് പലരും കരുതുന്നത്. സ്വിസ് അംബാസഡര്‍ ആന്ദ്രേ ബോം ധനമന്ത്രി പീയൂഷ് ഗോയലിന് അയച്ച കത്തില്‍ വ്യക്തമാക്കി.

2013ല്‍ നിക്ഷേപങ്ങളും വായ്പകളുമായി സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്ക് ഉണ്ടായിരുന്നത് 2648 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ (പതിനെണ്ണായിരം കോടിയിലേറെ രൂപ) ആയിരുന്നു. 2014ല്‍ ഇത് 2234 ദശലക്ഷം ഡോളറായി കുറഞ്ഞു. 2015ല്‍ 1447 ദശലക്ഷം ഡോളറായി കുറഞ്ഞ നിക്ഷേപം 2016ല്‍ വെറും 800 ദശലക്ഷം ഡോളര്‍(അയ്യായിരം കോടി രൂപ) ആയും 2017ല്‍ 524 ദശലക്ഷം ഡോളറും(മൂവായിരത്തിയറുനൂറ് കോടി) രൂപയായും കുറഞ്ഞു. 80 ശതമാനത്തിന്റെ കുറവാണിതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.