കനത്ത സുരക്ഷയില്‍ ഇന്ന് പാക്കിസ്ഥാനില്‍ തെരഞ്ഞെടുപ്പ്

Wednesday 25 July 2018 7:39 am IST
രാജ്യത്തെ 85,000 പോളിംഗ് ബൂത്തുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 3,71,388 സൈനികരെയാണ് നിയോഗിച്ചിട്ടുള്ളത്. പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായാണ് വോട്ടെടുപ്പിനായി ഇത്രയും വലിയ സൈനികവിന്യാസം ഏര്‍പ്പെടുത്തുന്നത്.

ഇസ്ലാമാബാദ്: കനത്ത സുരക്ഷാവലയത്തില്‍ പാക്കിസ്ഥാന്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

രാജ്യത്തെ 85,000 പോളിംഗ് ബൂത്തുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 3,71,388 സൈനികരെയാണ് നിയോഗിച്ചിട്ടുള്ളത്. പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായാണ് വോട്ടെടുപ്പിനായി ഇത്രയും വലിയ സൈനികവിന്യാസം ഏര്‍പ്പെടുത്തുന്നത്.

നവാസ് ഷരീഫിന്റെയും ഇമ്രാന്‍ ഖാന്റെയും പാര്‍ട്ടികളാണ് മുഖ്യമായും മത്സരരംഗത്തുള്ളത്. ബിലാവല്‍ ഭൂട്ടോയുടെ കക്ഷിയുമുണ്ട്. ഏറ്റവും ഒടുവിലത്തെ അഭിപ്രായവോട്ടെടുപ്പ് ഇമ്രാന്റെ പാര്‍ട്ടിക്കു നേരിയ മുന്‍തൂക്കം പ്രവചിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.