കശ്മീരില്‍ വെടിവയ്പ്; ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ റദ്ദാക്കി

Wednesday 25 July 2018 9:16 am IST
പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തേത്തുടര്‍ന്ന് സൈനികര്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. പുലര്‍ച്ചെ നാലോടെയാണ് ആക്രമണമുണ്ടായത്. മൂന്ന് ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരര്‍ ഇവിടുത്തെ കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്നുവെന്നാണ് വിവരം.

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈനിക താവളങ്ങള്‍ക്കു നേരെ വെടിവയ്പ്. അനന്ത്‌നാഗ് ജില്ലയിലെ ലാല്‍ചൗക്ക് പ്രദേശത്താണ് വെടിവയ്പുണ്ടായത്. ഭീകരര്‍ക്കു നേരെ സൈന്യവും നിറയൊഴിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം.

പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തേത്തുടര്‍ന്ന് സൈനികര്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. പുലര്‍ച്ചെ നാലോടെയാണ് ആക്രമണമുണ്ടായത്. മൂന്ന് ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരര്‍ ഇവിടുത്തെ കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്നുവെന്നാണ് വിവരം. പ്രദേശത്തെ ഇന്റര്‍നെറ്റ് സംവിധാനം റദ്ദാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.