ബലാത്സംഗക്കേസ് : ജോബ് മാത്യുവിന് കര്‍ശന ഉപാധികളോടെ ജാമ്യം

Wednesday 25 July 2018 10:56 am IST
നേരത്തെ ജോബ് മാത്യുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങിയിരുന്നു.

കൊച്ചി: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ് വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ രണ്ടാം പ്രതി ഫാദര്‍ ജോബ് മാത്യുവിന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. നേരത്തെ ജോബ് മാത്യുവിന്റെ ജാമ്യാപേക്ഷ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.

നിരപരാധിയാണെന്നും കേസ് ആസൂത്രിതമാണെന്നുമായിരുന്നു പാതിരിയുടെ വാദം. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പാതിരിക്കെതിരെ കേസെടുത്തത്. ഫാദര്‍ ജെയ്‌സ് കെ ജോര്‍ജ്, ഫാദര്‍ ജോണ്‍സണ്‍ വി മാത്യു, എന്നിവരാണ് പ്രതിപട്ടികയിലുള്ള മറ്റ് പാതിരിമാര്‍. മൂന്നാം പ്രതി ഫാ. ജോണ്‍സന്‍ വി. മാത്യുവിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

ഫാദര്‍ ജോബ് മാത്യുവിന് മുമ്പാകെയാണ് പീഡനത്തിന് ഇരയായ യുവതി ആദ്യം കുമ്പസരിച്ചത്. ഈ കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് ജോബ് മാത്യു വീട്ടമ്മയെ പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്കും പീഡിപ്പിക്കാന്‍ അവസരം ഒരുക്കുകയും ചെയ്തുവെന്നാണ് പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.