പോലീസ് മനുഷ്യാവകാശ സംരക്ഷകരാവണം - മുഖ്യമന്ത്രി

Wednesday 25 July 2018 12:02 pm IST
അഴിമതിക്കും മൂന്നാംമുറയ്ക്കുമെതിരേ ഈ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കും. വേലിതന്നെ വിളവ് തിന്നുന്ന സമീപനം ശരിയല്ല. പോലീസിനുള്ള അധികാരം വിവേകപൂര്‍വം വിനിയോഗിക്കണം.

തിരുവനന്തപുരം: പോലീസ് മനുഷ്യാവകാശ ലംഘകരാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യാവകാശ സംരക്ഷരായി വേണം പോലീസ് പ്രവര്‍ത്തിക്കാനെന്നും തിരുവനന്തപുരത്ത് ആധുനിക പോലീസിങ് സംബന്ധിച്ച സെമിനാറില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

അഴിമതിക്കും മൂന്നാംമുറയ്ക്കുമെതിരേ ഈ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കും. വേലിതന്നെ വിളവ് തിന്നുന്ന സമീപനം ശരിയല്ല. പോലീസിനുള്ള അധികാരം വിവേകപൂര്‍വം വിനിയോഗിക്കണം. പോലീസിനെ ജനാധിപത്യപരമായി പുനസംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.