മൂന്നാര്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നു

Wednesday 25 July 2018 12:10 pm IST
മൂന്നാറിലെ കയ്യേറ്റങ്ങള്‍ പരിശോധിക്കാന്‍ വിഎസ് സര്‍ക്കാരാണ് ട്രൈബ്യൂണല്‍ രൂപീകരിച്ചിരുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു.

തിരുവനന്തപുരം : മൂന്നാര്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കാനൊരുങ്ങുന്നു. ഇതിനുള്ള പ്രാരംഭനടപടികള്‍ തുടങ്ങാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മൂന്നാറിലെ കയ്യേറ്റങ്ങള്‍ പരിശോധിക്കാന്‍ വിഎസ് സര്‍ക്കാരാണ് ട്രൈബ്യൂണല്‍ രൂപീകരിച്ചിരുന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാരും സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു. സര്‍ക്കാരിന്റെ വെബ്‌സൈറ്റിലൂടെ ആയിരിക്കും സ്വത്ത് വിവരം വെളിപ്പെടുത്തുക.  മന്ത്രിമാരുടെ സ്വത്ത് വിവരങ്ങള്‍ ഇന്നു തന്നെ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും മന്ത്രിമാരുടേയും ബന്ധുക്കളുടേയും സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ ഗവര്‍ണറെ പ്രത്യേകമായി ധരിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.