ലോകബാങ്കിലെ ഉന്നത ഉദ്യോഗസ്ഥയായ ഇന്ത്യന്‍ വംശജ ബീച്ചില്‍ മുങ്ങിമരിച്ചു

Wednesday 25 July 2018 12:35 pm IST
ബാലിയിലെ ഡബിള്‍ സിക്സ് ഹോട്ടലിന് മുന്നിലെ ബീച്ചിലാണ് സംഭവം. നീന്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന ബീച്ചാണ് ഇത്. നീന്താന്‍ ഇറങ്ങുന്നതിനിടെ ശക്തമായ തിരയില്‍ പെടുകയായിരുന്നു.

ജക്കാര്‍ത്ത: ലോകബാങ്കിലെ ഉന്നത ഉദ്യോഗസ്ഥയായ ഇന്ത്യന്‍ വംശജ ഇന്തൊനേഷ്യയിലെ ബീച്ചില്‍ നീന്തുന്നതിനിടെ മുങ്ങി മരിച്ചു. ലോകബാങ്കിലെ സീനിയര്‍ ഹെല്‍ത്ത് എക്കണോമിസ്റ്റ് ആകാന്‍ഷ പാണ്ഡെ(37) ആണ് മരിച്ചത്.

ബാലിയിലെ ഡബിള്‍ സിക്സ് ഹോട്ടലിന് മുന്നിലെ ബീച്ചിലാണ് സംഭവം. നീന്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന ബീച്ചാണ് ഇത്. നീന്താന്‍ ഇറങ്ങുന്നതിനിടെ ശക്തമായ തിരയില്‍ പെടുകയായിരുന്നു.

ബീച്ചിലെ ലൈഫ് ഗാര്‍ഡ് ഇവരെ തിരയില്‍ നിന്ന് കരക്കെത്തിച്ചെങ്കിലും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇവര്‍ക്ക് കടലില്‍ നീന്തരുതെന്ന് രണ്ടുവട്ടം മുന്നറിയിപ്പ് നല്‍കിയിരുന്നതായി ലൈഫ് ഗാര്‍ഡ് അധികൃതര്‍ പറഞ്ഞു.

യുഎസ് പൗരത്വം നേടിയ ആകാന്‍ഷ സിംഗപ്പൂരിലാണ് താമസിച്ചിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.