വിധിയില്‍ സന്തോഷം; ഇനി ഒരാള്‍ക്കും ഈ ഗതി വരരുത്

Wednesday 25 July 2018 1:19 pm IST

തിരുവനന്തപുരം: വിധിയില്‍ സന്തോഷമെന്ന് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ. ഇനി ഒരാള്‍ക്കും ഈ ഗതി വരരുത്. തന്റെ പ്രാര്‍ത്ഥന ദൈവം കേട്ടുവെന്നും അവര്‍ പറഞ്ഞു. കോടതി തന്നെ കൈവിടില്ലെന്ന് ഉറപ്പുണ്ടായിരുന്നു. തനിക്കൊപ്പം നിന്നവരോട് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.

നീണ്ട 13 വര്‍ഷമായി നീതിക്കുവേണ്ടിയുള്ള യുദ്ധത്തിലായിരുന്നു പ്രഭാവതി. ഒടുവില്‍ ഹൈക്കോടതി ഇടപെട്ടാണ് കേസ് സിബിഐക്ക് വിട്ടത്. 2005 സെപംതംബർ 27നാണ് ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്നും മോഷണക്കുററം ആരോപിച്ച് ഉദയകുമാറിനെയും സുഹൃത്തായ സുരേഷിനെയും ഫോർട്ട് പോലീസ് കസ്റ്റഡയിലെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.