അത് 'പെലയന്‍ മീശ' യായിരുന്നു; നോവല്‍ പുതിയ വിവാദത്തില്‍

Wednesday 25 July 2018 1:32 pm IST
കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും വിവരണങ്ങളുമുണ്ടായിട്ടും ഹിന്ദുമത വിരുദ്ധമായതിനാലാണ് നോവലിസ്റ്റ് എസ്. ഹരീഷിനും പ്രസിദ്ധീകരണത്തിനും പിന്തുണയുമായി ചില എഴുത്തുകാര്‍ ഇറങ്ങിയത്. സാംസ്‌കാരിക നായകന്മാര്‍ എന്ന ലേബലുള്ള പലരും പിന്തുണയ്ക്കുകയുമായിരുന്നു.

കൊച്ചി: മീശയെ പിന്തുണച്ചവര്‍ കൂടുതല്‍ പ്രതിരോധത്തിലാകുന്നു. നോവലിലെ 'പെലയന്‍' പ്രയോഗമാണ് പുതിയ വിവാദം. 

കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും വിവരണങ്ങളുമുണ്ടായിട്ടും ഹിന്ദുമത വിരുദ്ധമായതിനാലാണ് നോവലിസ്റ്റ് എസ്. ഹരീഷിനും പ്രസിദ്ധീകരണത്തിനും പിന്തുണയുമായി ചില എഴുത്തുകാര്‍ ഇറങ്ങിയത്. സാംസ്‌കാരിക നായകന്മാര്‍ എന്ന ലേബലുള്ള പലരും പിന്തുണയ്ക്കുകയുമായിരുന്നു.

നോവലിസ്റ്റ് നിര്‍ത്തിവെച്ച നോവലിലെ മൂന്നാം അധ്യായം തുടങ്ങുന്നതുതന്നെ ഇങ്ങനെയാണ്. ''പെലയന്‍ പവിയാന്റെ മൂന്നാമത്തെ മകന്‍ മീശപിരിച്ച് പോലീസായി അരങ്ങുതകര്‍ത്താടിയപ്പോള്‍ ആള്‍ക്കൂട്ടമാകെ പേടിച്ചിളകി. മുന്‍നിരയിലെ പ്രമാണിമാര്‍ എഴുനേറ്റോടി...''

നോവല്‍ സ്ത്രീകളെയും ഒരു മതവിശ്വാസത്തെയും അപമാനിക്കുന്നതായി. അതിനെതിരേ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ പ്രസിദ്ധീകരണവും ചില എഴുത്തുകാരും സാംസ്‌കാരിക നായകരും നോവലിസ്റ്റിനെ അനുകൂലിക്കുകയായിരുന്നു. ആ വിവാദങ്ങള്‍ക്കിടയില്‍ ഈ 'പെലയ' പ്രയോഗം ചര്‍ച്ചയാകാതെപോയി. 

ഈ പ്രയോഗത്തോട് കവിയും എഴുത്തുകാരനും അധ്യാപകനുമായ ജോണ്‍ ഡിറ്റോ ഫേസ്ബുക്കില്‍ പ്രതികരിക്കുന്നു.: 

''ഹരീഷേ നിന്റെ മീശയുടെ മൂന്നാം അധ്യായം തുടങ്ങിയതു തന്നെ 'പെലയന്‍' എന്ന വാക്കില്‍ നിന്നാണ്. പുലയനെന്നു പോലും പറയാനാവാതെ 'പെലയനെന്ന' അവഹേളന ശബ്ദമാണ് ഹരീഷ് നീ ഉപയോഗിച്ചത്. നീ ഹൈന്ദവ സ്ത്രീകളെ അവഹേളിച്ചതിന്റെ മറവില്‍ ആരുമീ പെലയ സംബോധന കണ്ടില്ല,'' വാരികയും നോവലിസ്റ്റും പിന്തുണക്കാരും പുതിയ വിവാദക്കുരുക്കിലേക്ക് വീഴുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.