മദ്രസ വിദ്യാര്‍ത്ഥി കുളത്തില്‍ മരിച്ച നിലയില്‍

Wednesday 25 July 2018 4:35 pm IST
പുലര്‍ച്ചെ ഏഴോടെയാണ് സംഭവം. മുഹമ്മദ് പതിവായി മദ്രസയില്‍ എത്തുന്ന സമയത്ത് കാണാത്തതിനെ തുടര്‍ന്ന് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അന്വേഷിച്ചിറങ്ങി.

കണ്ണൂര്‍: ചക്കലക്കരയില്‍ മദ്രസ വിദ്യാര്‍ത്ഥിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊയ്യോട് ഹസന്‍ മുക്കിലെ മദ്രസയില്‍ താമസിച്ചു പഠിച്ചുവരികയായിരുന്ന പാതിരിയാട് മദീന മന്‍സിലിലെ മുഹമ്മദി(11)ന്റെ മൃതദേഹമാണ് പള്ളിയോട് ചേര്‍ന്നുള്ള കുളത്തില്‍ കണ്ടെത്തിയത്. 

പുലര്‍ച്ചെ ഏഴോടെയാണ് സംഭവം. മുഹമ്മദ് പതിവായി മദ്രസയില്‍ എത്തുന്ന സമയത്ത് കാണാത്തതിനെ തുടര്‍ന്ന് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അന്വേഷിച്ചിറങ്ങി. തിരച്ചിലിനൊടുവില്‍ മദ്രസയോട് ചേര്‍ന്നുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ചക്കരക്കല്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സൗദ-സിറാജ് ദമ്പതികളുടെ മകനാണ് മുഹമ്മദ്. സഹല, സംഹ എന്നിവര്‍ സഹോദരങ്ങളാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.