ഇസ്ലാമാബാദ്: പാകിസ്ഥാന് തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പു സമയം നീട്ടണമെന്ന ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷന് തള്ളി. മുന്‍ നിശ്ചയിച്ചതുപോയെ ആറുമണിവരെ വോട്ടുചെയ്യാം. നവാസ് ഷെരീഫിന്റെ പാകിസ്ഥാന് മുസ്ലിം ലീഗാണ് വോട്ടെടുപ്പു സമയം നീട്ടണമെന്നാവശ്യപ്പെട്ടത്.
പല ബൂത്തുകളിലും മൂന്നുപേരെ വീതമേ പരമാവധി ഒരു സമയം കയറ്റിയിരുന്നുള്ളുവെന്നും അതിനാല്‍ വോട്ടെടുപ്പു വൈകിയെന്നും കാണിച്ചാണ് പിഎംഎല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കിയത്. ചട്ടപ്രകാരം വോട്ടെടുപ്പു സമയം നീട്ടാന്‍ കത്തിലെ ആവശ്യങ്ങള്‍ പോരെന്ന് കമ്മീഷന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: