വോട്ടിങ് യന്ത്രങ്ങള്‍ സപ്തംബര്‍ ഒടുവില്‍ തയാറാകും

Wednesday 25 July 2018 5:20 pm IST
2017 മെയ് മാസം കൊടുത്ത നിര്‍ദ്ദേശ പ്രകാരം ബംഗളൂരുവിലെ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡും ഹൈദരാബാദിലെ ഇലക്‌ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്ന് ഇതുവരെ 5.88 ലക്ഷം യൂണിറ്റുകള്‍ നിര്‍മിച്ചുകഴിഞ്ഞു.

ന്യൂദല്‍ഹി: 2019 ലെ പൊതു തെരഞ്ഞെടുപ്പിനാവശ്യമായ മുഴുവന്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളും (ഇവിഎം) ഈ വര്‍ഷം സപ്തംബര്‍ 30 നു മുമ്പ് തയാറാകും. 13.95 ലക്ഷം ഇവിഎമ്മുകളാണ് വേണ്ടത്. ഇതില്‍ 36 ശതമാനം തയാറായിക്കഴിഞ്ഞു.

ആകെ 16.15 ലക്ഷം വിവിപാറ്റ് യന്ത്രങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഓര്‍ഡര്‍ കൊടുത്തത്. 2017 മെയ് മാസം കൊടുത്ത നിര്‍ദ്ദേശ പ്രകാരം ബംഗളൂരുവിലെ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡും ഹൈദരാബാദിലെ ഇലക്‌ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്ന് ഇതുവരെ 5.88 ലക്ഷം യൂണിറ്റുകള്‍ നിര്‍മിച്ചുകഴിഞ്ഞു. 

ഇരുപതുവര്‍ഷമായി ഇന്ത്യയില്‍ വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നു. 113 സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പും മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പും ഇതിനകം ഇവിഎം ഉപയോഗിച്ച് നടത്തിക്കഴിഞ്ഞു. 2017 മുതല്‍ വിവിപാറ്റ് (വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) സംവിധാനവും നടപ്പാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.