ഇസ്ലാമാബാദ്: രഹസ്യമായി വോട്ട് രേഖപ്പെടുത്തുന്നതിന് പകരം വരണാധികാരിയുടെ മേശപ്പുറത്തുവച്ച് എല്ലാവരും കാണ്‍കെ വോട്ട് ചെയ്തതിന് ഇമ്രാന് ഖാന്റെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് റദ്ദാക്കിയേക്കും . നിയമം ലംഘിച്ചതിനാണ് പാക്കിസ്ഥാനിലെ തെഹരിക് എ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന് ഖാന്റെ വോട്ട് റദ്ദാക്കിയേക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, ഇതുസംബന്ധിച്ച് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഇതിനിടെ കനത്ത സുരക്ഷാവലയത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ചിലയിടങ്ങളില്‍ വോട്ടെടുപ്പ് തടസപ്പെടുത്താന്‍ ഭീകരര്‍ ബോംബാക്രമണം നടത്തുകയും ചെയ്തു. ക്വറ്റയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 25 പേര് കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: