ബാലഗോകുലം ദല്‍ഹി അധ്യക്ഷന്‍ വരത്ര ശ്രീകുമാര്‍; കെ.പി. ബാലചന്ദ്രന്‍ ജനറല്‍ സെക്രട്ടറി

Thursday 26 July 2018 2:33 am IST

ന്യൂദല്‍ഹി: ബാലഗോകുലം ദല്‍ഹി-എന്‍സിആര്‍ സംസ്ഥാന അധ്യക്ഷനായി വരത്ര ശ്രീകുമാറിനെയും ജനറല്‍ സെക്രട്ടറിയായി കെ.പി. ബാലചന്ദ്രനെയും തെരഞ്ഞെടുത്തു. എന്‍.വേണുഗോപാല്‍ (മാര്‍ഗ്ഗദര്‍ശി), ബാബു പണിക്കര്‍ (രക്ഷാധികാരി), പി.കെ. സുരേഷ്, കെ.വി. രാമചന്ദ്രന്‍, ഡോ.വിജയലക്ഷ്മി (ഉപാധ്യക്ഷന്മാര്‍), വിക്രമന്‍ പിള്ള (സംഘടനാ സെക്രട്ടറി), പി.എന്‍. ജയകൃഷ്ണന്‍ (ട്രഷറര്‍), സുനിത സതീഷ് (ഭഗിനി പ്രമുഖ്) എന്നിവരെ ഭാരവാഹികളായും കേരള സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജ് പ്രഖ്യാപിച്ചു. 

 കുട്ടികളില്‍ വിനയവും ദേശഭക്തിയും വളര്‍ത്തിയെടുക്കേണ്ട ഉത്തരവാദിത്വം ബാലഗോകുലം ഏറ്റെടുക്കണമെന്ന് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് ദൂരദര്‍ശന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ കെ. സതീഷ് നമ്പൂതിരിപ്പാട് പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍സ് (ഐഐഎംസി) ഡയറക്ടര്‍ ജനറല്‍ കെ.ജി. സുരേഷ് ആശംസ അര്‍പ്പിച്ചു. ഏഴ് മേഖലകളിലായി 68 ബാലഗോകുലങ്ങളാണ് ദല്‍ഹി-എന്‍സിആറില്‍ ഉള്ളത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.