ജനക്കൂട്ട ആക്രമണങ്ങളും പശുക്കടത്തും ഒരുപോലെ തടയണം: യോഗി ആദിത്യനാഥ്

Thursday 26 July 2018 2:39 am IST

ലഖ്‌നൗ: ഗോ സംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍ പ്രദേശില്‍ ഇത്തരം സംഭവങ്ങള്‍ വെച്ചു പൊറുപ്പിക്കില്ലെന്നും ഇതേ പരിഗണന ഗോസംരക്ഷണത്തിനും നല്‍കുമെന്നും ആദിത്യനാഥ് വ്യക്തമാക്കി. ജനക്കൂട്ട ആക്രമണങ്ങള്‍ക്ക്  ഇപ്പോള്‍ വളരെയേറെ വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നുണ്ട്.

എന്നാല്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ഇത്തരം സംഭവങ്ങള്‍   റിപ്പോര്‍ട്ട്  ചെയ്യപ്പെടുന്നില്ല. പക്ഷേ ഇത്തരം അക്രമങ്ങള്‍ അരങ്ങേറുന്നിടത് പിന്നീടത് ആവര്‍ത്തിക്കാന്‍ ഇടയാവരുത്.  പശുക്കടത്തും പശുക്കളെ അറക്കുന്നതും നിരോധിക്കണം. ഓരോരുത്തരുടെയും മതവിശ്വാസങ്ങള്‍ മാനിക്കപ്പെടണം.

യുപിയിലും മറ്റു സംസ്ഥാനങ്ങളിലും ഗോവധ നിരോധനം നടപ്പാക്കി വരികയാണ്. മനുഷ്യ ജീവന്‍ സംരക്ഷിക്കുന്നതിനു  നല്‍കുന്ന പരിഗണന നിയമത്തിന്റെ പിന്‍ബലത്തോടെ പശുക്കള്‍ക്കും നല്‍കുന്നതിന് യുപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും ആദിത്യനാഥ് വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.