ക്യാഷ് ഓണ്‍ ഡെലിവറി നിയമവിരുദ്ധം

Thursday 26 July 2018 2:39 am IST

ന്യൂദല്‍ഹി:   ഉപഭോക്താവിന് സാധനങ്ങള്‍ കൈമാറി പണം വാങ്ങുന്ന, ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനങ്ങള്‍ നിയമവിരുദ്ധമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇടനിലക്കാരായി മാത്രം വര്‍ത്തിക്കുന്ന ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ വിതരണക്കാര്‍ പണമിടപാടുകള്‍ നടത്തുന്നത് പിഎസ്എസ് (പെയ്‌മെന്റ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റം) നിയമമനുസരിച്ച് അനധികൃതമാണെന്ന് വിവരാകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി ആര്‍ബി ഐ വ്യക്തമാക്കി.

അതേസമയം പിഎസ്എസ് നിയമം, ക്യാഷ് ഓണ്‍ ഡെലിവറിയെ പൂര്‍ണമായും നിരാകരിക്കുന്നില്ലെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. പിഎസ്എസ് നിയമത്തില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ അല്ലെങ്കില്‍ ഓണ്‍ ലൈന്‍ വഴിയുള്ള പണമിടപാടെന്ന് പരാമര്‍ശിക്കുന്നുണ്ടെങ്കിലും ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനത്തെക്കുറിച്ച് സ്പഷ്ടമാക്കുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.