മൂന്ന് പ്രതികള്‍ക്ക് ജാമ്യം

Thursday 26 July 2018 2:40 am IST

തിരുവനന്തപുരം: ഉരുട്ടിക്കൊലക്കേസില്‍ മൂന്ന് വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ച  ഡിവൈഎസ്പി അജിത്കുമാര്‍, മുന്‍ എസ്പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ് എന്നിവര്‍ക്ക്ജാമ്യം അനുവദിച്ചു. ജാമ്യത്തിനായി ഇരുപതിനായിരം രൂപ ജാമ്യത്തുകയും രണ്ട് ആള്‍ ജാമ്യവും നല്‍കി.  ഇതില്‍ ഇ.കെ.സാബുവും ടി.കെ.ഹരിദാസും  സര്‍വീസില്‍ നിന്നും വിരമിച്ചു. വധശിക്ഷയ്ക്ക് വിധിച്ച  ജിതകുമാര്‍  ഡിഡിആര്‍ബിയില്‍ എഎസ്‌ഐ ആയും ശ്രീകുമാര്‍ നര്‍ക്കോട്ടിക് സെല്ലില്‍ കോണ്‍സ്റ്റബിളുമാണ്. ജിതകുമാറിനെയും ശ്രീകുമാറിനെയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. വധശിക്ഷ ആയതിനാല്‍ ഏകാന്ത ജയില്‍വാസമാണ് അനുഭവിക്കേണ്ടി വരിക. 

നിയമയുദ്ധം ഇനി ഹൈക്കോടതിയില്‍

ശിക്ഷയ്‌ക്കെതിര ഇവര്‍ക്ക് ഇനി ഹൈക്കോടതിയെ സമീപിക്കാം. വധശിക്ഷ നടപ്പിലാക്കേണ്ടത് ഹൈക്കോടതി നിര്‍ദേശത്തിന് അനുസരിച്ചായിരിക്കണം  എന്ന് സിബിഐ കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഇരുവരുടെയും വധശിക്ഷ സംബന്ധിച്ച് ആറു മാസത്തിനകം ഹൈക്കോടതി തീരുമാനം എടുക്കണം. ഇതിനു ശേഷമേ ഒന്നും രണ്ടും പ്രതികള്‍ക്ക് അപ്പീല്‍ നല്‍കാനാകൂ. എന്നാല്‍ മറ്റ് മൂന്ന് പ്രതികള്‍ക്ക് ശിക്ഷാവിധി റദ്ദാക്കണം എന്ന്  ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.