വെബ്‌സൈറ്റ് പ്രകാശനം

Thursday 26 July 2018 2:43 am IST

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ സമ്പൂർണ വിവരങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ വെബ്‌സൈറ്റിന്റെ പ്രകാശനം ബോർഡ് ചെയർമാൻ പി.ആർ. ജയപ്രകാശ് നിർവ്വഹിച്ചു. ക്ഷേമനിധി ബോർഡിന്റെ ചരിത്രം, ദൈനംദിന പ്രവർത്തനങ്ങൾ, ആനുകൂല്യങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങൾ, ആനുകൂല്യ ലഭ്യതയ്ക്കായുള്ള വിവിധ ഫോറങ്ങൾ, അംഗത്വ ഫോറം എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ കാരുണ്യ ചികിത്സാ സഹായ പദ്ധതികളെക്കുറിച്ച് അറിയുന്നതിന് കാരുണ്യ ബെനവലന്റ് ഫണ്ടിന്റെ വെബ്‌സൈറ്റി ലിങ്കിലേക്കും ഭാഗ്യക്കുറി ടിക്കറ്റിന്റെ ഫലം അറിയുന്നതിന് കേരള ഭാഗ്യക്കുറി വെബ്‌സൈറ്റ് ലിങ്കിലേക്കും ഈ വെബ്‌സൈറ്റിൽ നിന്നും പ്രവേശിക്കാവുന്നതാണ്. ക്ഷേമനിധി അംഗങ്ങൾക്കായുള്ള വിവിധ ആനുകൂല്യങ്ങളുടെ വിശദാംശങ്ങൾ, സമർപ്പിക്കേണ്ടുന്ന രേഖകൾ എന്നിവയെക്കുറിച്ചെല്ലാം വിശദമായി പ്രതിപാദിക്കുന്ന ഈ വെബ്‌സൈറ്റിൽ അംഗത്വ ഫോറം, അപേക്ഷ ഫോറങ്ങൾ എന്നിവയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആവശ്യമായ ഫോറങ്ങൾ സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.