മാതൃഭൂമി ബഹിഷ്‌കരിക്കാൻ ഹിന്ദു ഐക്യവേദിയുടെ ആഹ്വാനം

Thursday 26 July 2018 2:46 am IST

കൊച്ചി: അമ്പലത്തിൽ പോകുന്ന ഹിന്ദു സ്ത്രീകളെ അധിക്ഷേപിച്ച് നോവൽ പ്രസിദ്ധീകരിച്ച മാതൃഭൂമി ഖേദം  പ്രകടിപ്പിക്കാൻ പോലും തയ്യാറാവാത്തതിനാൽ മാതൃഭൂമി പത്രവും അനുബന്ധ പ്രസിദ്ധീകരണങ്ങളും ബഹിഷ്‌കരിക്കാൻ ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്തു.

പൊതു സമൂഹത്തിന്റെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് നോവൽ നോവലിസ്റ്റ് പിൻവലിച്ചെങ്കിലും ഇത്  പ്രസിദ്ധീകരിച്ച മാതൃഭൂമി ഇതിനെ സമ്പൂർണ്ണമായി ന്യായീകരിക്കുകയും എതിർക്കുന്നവരെ സംഘപരിവാർ ഫാസിസ്റ്റുകളായി മുദ്രകുത്തുകയും ചെയ്യുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു ആരോപിച്ചു. 

മാതൃഭൂമിയുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി മാതൃഭൂമി പത്രത്തിനെതിരെ ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ ഹിന്ദു ഐക്യവേദി സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് 9 വരെ നീണ്ടു നിൽക്കുന്ന പ്രചരണ പരിപാടികൾ സംസ്ഥാനത്തൊട്ടുക്ക് നടക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.