പയ്യാവൂര്‍: നിര്‍മ്മല ഹൈ സ്കൂള്‍ ലഹരി വിരുദ്ധ ക്ലബ്ബിന്റെ (എഡിഎസ്യു) ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് വത്സമ്മ ജോസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. തലശ്ശേരി അതിരൂപത ലഹരി വിരുദ്ധ ക്ലബ് വിസിറ്റര്‍ സിസ്റ്റര്‍ അനു മരിയ ക്ലാസെടുത്തു. സ്കൂള്‍ ലഹരി വിരുദ്ധ സംഘടന കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ റോസ് മരിയ, ഷിന്റോ മാത്യു, ആന്ലിയമോള് ചാക്കോ, ആന്മരിയ ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: