'സഹ്യനോടൊപ്പം മഴയാത്ര' ആഗസ്ത് 5ന്

Wednesday 25 July 2018 9:57 pm IST

 

കണ്ണൂര്‍: തെളിച്ചം പ്രകൃതി സഹവാസ കൂട്ടായ്മയുടെയും ജോസ്ഗിരി പുകയൂന്നി നാച്വറല്‍ ഫാമിന്റെയും സംയുക്താഭിമുഖ്യത്തില്‍ സഹ്യനോടൊപ്പം മഴയാത്ര പരിപാടി സംഘടിപ്പിക്കും. ആഗസ്ത് 5ന് രാവിലെ 9 മണിക്ക് ജോസ്ഗിരിയില്‍നിന്ന് കൊട്ടത്തലച്ചി മലയിലേക്കാണ് യാത്ര. 

സീക്ക് ഡയറക്ടറും മുതിര്‍ന്ന പരിസ്ഥിതി പ്രവര്‍ത്തകനുമായ ടി.പി.പത്മനാഭന്‍ മാസ്റ്റര്‍, ജൈവ വൈവിധ്യ ഗവേഷകന്‍ വി.സി.ബാലകൃഷ്ണന്‍, സ്വതന്ത്ര ആരോഗ്യ പ്രചാരകന്‍ സനൂപ് നരേന്ദ്രന്‍ തുടങ്ങിയവര്‍ യാത്രാസംഘത്തിലുണ്ടാകും. പശ്ചിമഘട്ടത്തെക്കുറിച്ച് പഠിക്കാനും മഴ അനുഭവിക്കാനുമുള്ളതാണ് യാത്ര. ഫോണ്‍: 9846220884, 9446835631, 9447408692, 9447089027.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.