കണ്ണൂര്‍: കാസര്‍കോട് നടക്കുന്ന അന്തര്‍ ജില്ലാ കേരള സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള കണ്ണൂര്‍ ജില്ലാ ജൂനിയര്‍ ടീമിലേക്കുള്ള കളിക്കാരെ തെരഞ്ഞെടുക്കുവാന്‍ 28ന് രാവിലെ 8 മണിക്ക് സെലക്ഷന് ട്രയല്‍സ് നടക്കും. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം, പയ്യന്നൂര്‍ കോളജ് ഗ്രൗണ്ട്, തലശ്ശേരി ബ്രണ്ണന്‍ കോളജ് ഗ്രൗണ്ട്, മയ്യില്‍ ഗവ. സ്കൂള്‍ ഗ്രൗണ്ട്, മിനി മട്ടന്നൂര്‍ ഗ്രൗണ്ട് എന്നിവടങ്ങളിലാണ് ട്രയല്‍ നടക്കുക.
2002 ജനുവരി ഒന്നും 2003 ഡിസംബര്‍ 31നുമിടയില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്കാണ് അവസരം. പങ്കെടുക്കുന്നവര്‍ ജനന സര്‍ട്ടിഫിക്കറ്റ്, കളിക്കുന്നതിനുവേണ്ട കിറ്റ് എന്നിവ സഹിതം ഗ്രൗണ്ടില്‍ ഹാജരാകേണ്ടതാണ്. പങ്കെടുക്കുന്ന കളിക്കാര്‍ രജിസ്ട്രേഷന് ഫീസായി നൂറ് രൂപ അടക്കേണ്ടതാണ്. ഫോണ്‍: 9446338044.
പ്രതികരിക്കാൻ ഇവിടെ എഴുതുക: