കണ്ണൂര്‍: കോഴിക്കോട് ആസ്ഥാനമായ യോഗി ബീഡി, മായിന്‍ ബീഡി, റോയല്‍ ബീഡി എന്നീ കമ്പനികളുടെ കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ ജോലി ചെയ്യുന്ന ബീഡി തൊഴിലാളികള്‍ക്ക് 2017-18 വര്‍ഷം 10 ശതമാനം ബോണസ് അനുവദിക്കാന്‍ ധാരണയായി. കണ്ണൂര്‍ ജില്ലാ ലേബര്‍ ഓഫീസര്‍ ടി.വി. സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ബുധനാഴ്ച നടന്ന ചര്‍ച്ചയിലാണ് ധാരണയായത്. യോഗത്തില്‍ മാനേജ്മെന്റ് പ്രതിനിധിയായി യോഗി ബീഡി മാനേജര്‍ അരവിന്ദാക്ഷന്, വിവിധ ട്രേഡ് യൂനിയനുകളെ പ്രതിനിധീകരിച്ച് കെ.കുമാരന് (ബിഎംഎസ്), പൂക്കോടന്‍ ചന്ദ്രന് (സിഐടിയു), പലേരി മോഹനന് (എഐടിയു.സി), പി.രാജന്, പി.പി. കൃഷ്ണന് (ഐഎന്‍ടിയുസി), പി.വത്സരാജ് (എന്‍എല്‍ഒ), വി.സി. വാമനന് (ഐഎന്‍എല്‍സി) എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: