കോഹ്‌ലിക്ക് അർധ സെഞ്ച്വറി

Thursday 26 July 2018 3:23 am IST

ലണ്ടന്‍: ക്യാപ്റ്റന്‍ കോഹ്‌ലി, ഓപ്പണര്‍ മുരളി വിജയ്, കെ.എല്‍. രാഹുല്‍ , ദിനേശ് കാര്‍ത്തിക് എന്നിവരുടെ അര്‍ധ സെഞ്ചുറികളില്‍ ഇന്ത്യ എസെക്‌സ് കൗണ്ടിക്കെതിരായ ത്രിദിന മത്സരത്തില്‍ മികച്ച സ്‌കോറിലേക്ക് നീങ്ങുകയാണ്. ഒന്നാം ദിനം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റിന് 261 റണ്‍സ് എടുത്തിട്ടുണ്ട്. ദിനേശ് കാര്‍ത്തിക്കും (55) ഹാര്‍ദിക് പാണ്ഡ്യ (0) യുമാണ് ക്രീസില്‍.

കോഹ് ലി 68 റണ്‍സും മുരളി വിജയ് 53 റണ്‍സും നേടി. രാഹുല്‍ 92 പന്തില്‍ 12 ബൗണ്ടറിയടക്കം 58 റണ്‍സ് എടുത്തു. ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം പാളി.  ഓപ്പണര്‍ ധവാന്‍ പൂജ്യത്തിന് പുറത്തായി.  കോള്‍സിന്റെ പന്തില്‍ ഫോസ്റ്റര്‍ പിടികൂടി. ധവാന്‍ മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രം. പിന്നീടെത്തിയ ചേതേശ്വര്‍ പൂജരയ്ക്കും പിടിച്ചു നില്‍ക്കാനായില്ല. ഒരു റണ്‍സുമായി മടങ്ങി. കോള്‍സിനാണ് വിക്കറ്റ് . ഫോസ്റ്റര്‍ ക്യാച്ചെടുത്തു.

രഹാനെ 17 റണ്‍സുമായി കളം വിട്ടതോടെ ഇന്ത്യന്‍ സ്‌കോര്‍ മൂന്ന് വിക്കറ്റിന് 44 റണ്‍സ്. ക്യാപ്റ്റന്‍ കോഹ് ലി എത്തിയതോടെയാണ് ഇന്ത്യ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറിയത്. ഓപ്പണര്‍ മുരളി വിജയിനൊപ്പം നാലാം വിക്കറ്റില്‍ 90 റണ്‍സ് കൂട്ടിചേര്‍ത്തു. അര്‍ധ സെഞ്ചുറി കുറിച്ചാണ് മുരളി വിജയ് മടങ്ങിയത്. വാള്‍ട്ടറുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. 

113 പന്തില്‍ ഏഴ് ബൗണ്ടറിയുള്‍പ്പെടെ മുരളി 53 റണ്‍സ് നേടി. വിജയ് പുറത്തായതിന് പിന്നാലെ കോഹ്‌ലിയും മടങ്ങി. വാള്‍ട്ടറുടെ പന്തില്‍ ചോപ്ര ക്യാച്ചെടുത്തു.68 റണ്‍സ് അടിച്ചെടുത്താണ് നായകന്‍ ക്രീസ് വിട്ടത്. 93 പന്ത് നേരിട്ട കോഹ്‌ലി പന്ത്രണ്ട് പന്ത് അതിര്‍ത്തികടത്തി. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.