റോഡുകള്‍ക്ക് എന്നാണ് ശാപ മോക്ഷമുണ്ടാവുക?

Thursday 26 July 2018 3:16 am IST

മഴ ശക്തമായതോടെ സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥയും കൂടുതല്‍ ദയനീയമായി. അറ്റകുറ്റപ്പണി നടത്താതെ സംസ്ഥാനത്തെ റോഡുകള്‍ പൊട്ടിപൊളിക്കുന്നതിന്റെ പരിണിത ഫലം കൂടിയാണിത്. പരാതി പറയാനായി പൊതുമരാമത്ത് വകുപ്പ് ആരംഭിച്ച ടോള്‍ഫ്രീ നമ്പരില്‍ ഇപ്പോള്‍ പരാതികളുടെ പ്രളയമാണ്. എന്നാല്‍ അതിനുള്ള നടപടികളൊന്നും തന്നെ നടക്കുന്നുമില്ല. 

റോഡിലെ കുഴികളെപ്പറ്റിയും, ടാറിങ്ങിലെ ഗുണ നിലവാരം സംബന്ധിച്ച പരാതികളും റോഡു കയ്യേറ്റവുമുള്‍പ്പെടെയുള്ള പരാതികളാണേറെയും. മഴ തുടങ്ങിയതിനാലാണ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ കാല താമസമുണ്ടാകുന്നതെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍, മുന്‍കൂട്ടി അറ്റകുറ്റപ്പണികള്‍ തീര്‍ക്കാത്തതെന്താണെന്ന മറു ചോദ്യത്തിന് കൃത്യമായ വിശദീകരണവുമില്ല. എന്നാണ് കേരളത്തിലെ റോഡുകള്‍ക്ക് ശാപ മോക്ഷമുണ്ടാവുക. ഇത്തരത്തില്‍ റോഡുകള്‍ തകര്‍ന്നതുമൂലം എത്ര വിലപ്പെട്ട ജീവനുകളാണ് ഇവിടെ പൊലിഞ്ഞിട്ടുള്ളത്.

മോഹനന്‍ പിള്ള

കണ്ണൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.