സുനന്ദ പുഷ്‌കർ മരണം; തരൂരിനെതിരെയുള്ള കേസ് ഇന്ന് പരിഗണിക്കും

Thursday 26 July 2018 8:25 am IST

ന്യൂദൽഹി: സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെയുള്ള കേസ്  പാട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. ദൽഹി പോലീസ് സമര്‍പ്പിച്ച 3000 പേജുള്ള കുറ്റപത്രത്തില്‍ വാദം തുടരുന്നതിന മുമ്പ് തരൂരിന് കോടതി സ്ഥിരജാമ്യം നല്‍കിയിരുന്നു.

കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി ദൽഹി ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.കേസുമായി ബന്ധപ്പെട്ട് ഇതിനു മുമ്പ് നടത്തിയ വിജിലന്‍സ് പരിശോധനയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കണമെന്ന് സുബ്രഹ്മണ്യം സ്വാമി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തില്‍ ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ മെയിലാണ് ശശി തരൂരിനെതിരെ ദൽഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. അന്വേഷണവുമായി സഹകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കോടതി തരൂരിന് ജാമ്യ നല്‍കിയിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.