തണ്ണീര്‍മുക്കം ബണ്ട്: മൂന്നാം ഘട്ടം തുറക്കാന്‍ നടപടി തുടങ്ങി

Thursday 26 July 2018 10:43 am IST
തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്നിരുന്നെങ്കില്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്കം രൂക്ഷമാകില്ലായിരുന്നെന്നും നിര്‍മാണം പൂര്‍ത്തിയായിട്ടും ഉദ്ഘാടനം നടത്താതിരുന്നത് മുഖ്യമന്ത്രി-യുടെ സമയം കിട്ടാതിരുന്നതുകൊണ്ടാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.

തിരുവനന്തപുരം: തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാം ഘട്ടം തുറക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. മന്ത്രി മാത്യു ടി തോമസ് ഇന്ന് തണ്ണീര്‍മുക്കം സന്ദര്‍ശിക്കാനെത്തും. പുതിയ ബണ്ട് വഴിയുള്ള ഗതാഗതം രണ്ട് ദിവസത്തിനകം തുടങ്ങും. 

റോഡ് ഗതാഗത യോഗ്യമാക്കാനുള്ള നടപടി ഇന്നലെ രാത്രി തുടങ്ങുകയും നടപടി വേഗത്തിലാക്കാന്‍ കുട്ടനാട് പാക്കേജ് ചീഫ് എഞ്ചിനീയര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്നിരുന്നെങ്കില്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്കം രൂക്ഷമാകില്ലായിരുന്നെന്നും നിര്‍മാണം പൂര്‍ത്തിയായിട്ടും ഉദ്ഘാടനം നടത്താതിരുന്നത് മുഖ്യമന്ത്രിയുടെ സമയം കിട്ടാതിരുന്നതുകൊണ്ടാണെന്നും ആരോപണം ഉയര്‍ന്നു വന്ന സാഹചര്യത്തിലാണിത്. 

എന്നാല്‍ ഇക്കാര്യം മുഖ്യമന്ത്രി നിഷേധിച്ചു. ബണ്ടിന്റെ മൂന്നാം ഘട്ട പ്രവൃത്തി പൂര്‍ത്തിയായിട്ടില്ലെന്നും മണ്‍ചിര ഇല്ലാത്തിടത്ത് ഷട്ടറുകള്‍ പണിയുന്ന പ്രവൃത്തി നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.