ബെംഗളൂരു: കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജസ്ന മരിയ ജെയിംസുമായി സാമ്യമുള്ള പെണ്‍കുട്ടിയെ ബെംഗളൂരു മെട്രോയില്‍ കണ്ടതായി പോലീസിന് വിവരം ലഭിച്ചു. ശനിയാഴ്ച വൈകീട്ടാണ് ജസ്നയെന്ന് തോന്നിക്കുന്ന പെണ്‍കുട്ടി മെട്രോയില്‍ നിന്നും ഇറങ്ങി വരുന്നത് കണ്ടത്. ഇതോടെ അന്വേഷണ സംഘം ബെംഗളൂരുവിലേക്ക് തിരിച്ചു.
മെട്രോയിലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരം ശരിയാണെന്ന് മനസിലായി. ജസ്നയോട് മികച്ച രീതിയില്‍ സാമ്യമുള്ള യുവതിയാണ് ഇറങ്ങിവരുന്നത്. കണ്ണടയുണ്ട്, ചുരിദാറാണ് വേഷം. മെട്രോയ്ക്കുള്ളിലെ ദൃശ്യങ്ങള്‍ ലഭിച്ചാല്‍ വീട്ടിലേക്ക് അയച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: