ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ട ഉദ്ഘാടനം ഉടനുണ്ടാവുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു.ടി.തോമസ്. ഇതിന് മുഖ്യമന്ത്രിയുടെ തീയതിക്കായി കാത്തു നില്‍ക്കില്ല. വൈദ്യുതീകരണം അടക്കമുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മണ്‍ചിറ നീക്കുന്നത് സംബന്ധിച്ച തര്‍ക്കം ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.
തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറക്കാത്തതുകൊണ്ടല്ല കുട്ടനാട്ടില്‍ വെള്ളം ഇറങ്ങാത്തതെന്നും മന്ത്രി പറഞ്ഞു. എല്ലാ ഷട്ടറുകളും തുറന്ന് വച്ചിട്ടും കടലിലേക്ക് വെള്ളം ഒഴുകുന്നില്ലെന്നു അദ്ദേഹം പറഞ്ഞു. ബണ്ടിന്റെ മൂന്നാംഘട്ടം തുറന്ന് കൊടുക്കാത്തതുകൊണ്ട് വെള്ളം ഒഴുകിപ്പോകാത്ത അവസ്ഥയില്ലെന്നും തണ്ണീര്‍മുക്കത്ത് എത്തിയ മന്ത്രി പറഞ്ഞു.
തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാം ഘട്ടം തുറക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതിന്റെ ഭാഗമായാണ് മന്ത്രിയുടെ സന്ദര്‍ശനം. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്നിരുന്നെങ്കില്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്കം രൂക്ഷമാകില്ലായിരുന്നെന്നും നിര്‍മാണം പൂര്‍ത്തിയായിട്ടും ഉദ്ഘാടനം നടത്താതിരുന്നത് മുഖ്യമന്ത്രിയുടെ സമയം കിട്ടാതിരുന്നതുകൊണ്ടാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ബണ്ടിന്റെ മൂന്നാം ഘട്ട പ്രവൃത്തി പൂര്‍ത്തിയായിട്ടില്ലെന്നും മണ്‍ചിറ ഇല്ലാത്തിടത്ത് ഷട്ടറുകള്‍ പണിയുന്ന പ്രവൃത്തി നടക്കുകയാണെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: