അഭിമന്യു വധം: ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പിടിയില്‍

Thursday 26 July 2018 11:13 am IST
ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയാണ് പിടിയിലായത്. അഭിമന്യുവിന്റെ കൊലപ്പെടുത്താന്‍ എത്തിയ സംഘത്തില്‍ മുഹമ്മദ് റിഫയുമുണ്ടായിരുന്നു.

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ വധിച്ച കേസിലെ മുഖ്യപ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍. ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയാണ് പിടിയിലായത്. അഭിമന്യുവിന്റെ കൊലപ്പെടുത്താന്‍ എത്തിയ സംഘത്തില്‍ മുഹമ്മദ് റിഫയുമുണ്ടായിരുന്നു. 

തലശേരി സ്വദേശിയായ മുഹമ്മദ് റിഫ് നിയമവിദ്യാര്‍ത്ഥിയാണ്. കൊലപാതകത്തിന്റെ സൂത്രധാരനാണ് മുഹമ്മദ് റിഫ. പൂത്തോട്ട എസ്‌എന്‍ ലാ കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് റിഫ. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 15 ആയി. കഴിഞ്ഞ ദിവസവും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജൂലൈ ഒന്നിന് പുലര്‍ച്ചെയാണ് അഭിമന്യു കോളജ് ക്യാമ്പസിനുള്ളില്‍ കൊലചെയ്യപ്പെട്ടത്. പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള ചുവരെഴുത്ത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.