ന്യൂദല്‍ഹി: കാര്‍ഗില്‍ വിജയദിനത്തില്‍ രാജ്യത്തെ സൈനികര്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.
ഓപ്പറേഷന് വിജയ്യുടെ സമയത്ത് രാജ്യത്തെ സേവിച്ച എല്ലാവര്ക്കും നന്ദി പറയുന്നു. ഇന്ത്യ എല്ലായ്പ്പോഴും സുരക്ഷിതമായിരിക്കുമെന്ന് നമ്മുടെ ധീരരായ സൈനികര്‍ തെളിയിച്ചു. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് അവര്‍ തക്കതായ മറുപടിയാണ് നല്‍കിയത്.
ഓപ്പറേഷന് വിജയ്യുടെ സമയത്ത് രാജ്യത്തിന്റെ നേതൃസ്ഥാനം വഹിച്ച അടല്‍ ബിഹാരി വാജ്പേയിയേയും രാജ്യം ഏറെ അഭിമാനത്തോടെയാണ് ഓര്‍മിക്കുന്നതെന്നും അദ്ദേഹം കുറിച്ചു. അദ്ദേഹം മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു. അതോടൊപ്പം സായുധ സേനക്ക് ആവശ്യമായ എല്ലാ പിന്തുണയും അടല്‍ ജി നല്കി. ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ നിലപാട് കൃത്യമായി മുന്നോട്ട് വച്ചുവെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: